- Trending Now:
കൊട്ടാരക്കര കില സി എസ് ഇ ഡി യിൽ ജനുവരി 27 മുതൽ 31 വരെ തീയതികളിൽ സംരംഭ വികസന പരിശീലനം സംഘടിപ്പിക്കും. ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങി വരുമാനം കണ്ടെത്താനാഗ്രഹിക്കുന്ന 18 -50 പ്രായ പരിധിയിലുള്ള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണം, താമസം ഉൾപ്പടെ കോഴ്സ് സൗജന്യമാണ്. അർഹതപ്പെട്ട യാത്രാപ്പടിയും ലഭിക്കും . ആശയ രൂപീകരണം ഉത്പാദനം പ്രൊജക്ടുകൾ, വിപണനം, ലോൺ, സബ്സിഡി, ലൈസൻസിങ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കോമേഴ്സ് സെല്ലിങ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അവസാന തീയതി ജനുവരി 26. രജിസ്ട്രേഷന്: 8590108078.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.