- Trending Now:
നാടന്‍ രുചിക്കൂട്ടുകള്‍ ജൈവവിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൂതാളി ഈശ്വര വിലാസം യു പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും അവധിക്കാലത്തും ഒത്തുചേര്‍ന്നു. ചുറ്റുപാടില്‍ നിന്നും ലഭ്യമായ കായ്കളും ഇലകളും പഴവര്‍ഗങ്ങളും ഉപയോഗിച്ച് വിവിധ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കുകയാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വിവിധ തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ പാകം ചെയ്ത് കൊണ്ടുവന്നാണ് ഭക്ഷ്യമേള നടത്തിയത്.
നാടന്‍ വിഭവങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ബുദ്ധിവികാസത്തിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണെന്ന് വെള്ളറട പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയന്തി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. യുവകവി ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ വിഭവങ്ങളാണ് ഇന്നിന്റെ ആവശ്യകത എന്ന് വിളിച്ചോതുന്ന നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. അവധിക്കാലത്തും സംഘടിപ്പിച്ച ഭക്ഷ്യമേള വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. നാടന്‍ വിഭവങ്ങളും ജൈവ വിഭവങ്ങളുമായി ആരോഗ്യകരമായ ഒരു ജീവിതശൈലി വരുംതലമുറയെ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധ്യാപകന്‍ പ്രശാന്ത് പറഞ്ഞു. രക്ഷകര്‍ത്താക്കളും നാട്ടുകാരും പങ്കെടുത്ത മേളയില്‍ ഇ.ബാലചന്ദ്രന്‍ നായര്‍, ഷീന ക്രിസ്റ്റ, കോവിലൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.