Sections

ട്വിറ്റര്‍ പിരിച്ചുവിട്ട ജീവനക്കാരെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് കൂ

Saturday, Nov 19, 2022
Reported By admin
koo

നവംബര്‍ മാസമാദ്യം ഏകദേശം 50 ദശലക്ഷം പേര്‍ കൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍


ഇലോണ്‍ മസ്‌ക്ക് പിരിച്ചുവിട്ട ട്വിറ്റര്‍ ജീവനക്കാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ. കൂ നിലവില്‍ വിപുലീകരണത്തിന്റെ പാതയിലാണ്, കൂടുതല്‍ ജീവനക്കാരെ ചേര്‍ക്കേണ്ടതുണ്ട്, സ്വന്തം കഴിവുകള്‍ വിലമതിക്കുന്നിടത്ത് പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കൂ കോ-ഫൗണ്ടര്‍ മായകക് ബിഡവാട്ക  പറഞ്ഞു. മൈക്രോ ബ്ലോഗിംഗ് എന്നത് ജനങ്ങളുടെ ശക്തിയെ കുറിച്ചാണ്, അടിച്ചമര്‍ത്തലല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 നവംബര്‍ ആദ്യം, ട്വിറ്ററിലെ 7,600 തൊഴിലാളികളില്‍ പകുതിയോളം പേരെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു. മസ്‌കിന്റെ തൊഴില്‍ നയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയും ഒരു വിഭാഗം ജീവനക്കാര്‍ ട്വിറ്റര്‍ ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ട്വിറ്റര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. നവംബര്‍ മാസമാദ്യം ഏകദേശം 50 ദശലക്ഷം പേര്‍ കൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹിന്ദി, കന്നഡ, മറാത്തി, ബംഗ്ലാ, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നിവയുള്‍പ്പെടെ രാജ്യത്തെ 10 പ്രാദേശിക ഭാഷകളില്‍ കൂ പ്ലാറ്റ്‌ഫോം ലഭ്യമാണ്.

2020-ല്‍ ആരംഭിച്ച കൂ, യുഎസിലും മറ്റ് രാജ്യങ്ങളിലും സേവനങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കും ബിസിനസ്സ് വിപുലമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. മറ്റ് ആഗോള മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളായ Gettr, Truth Social, Mastodon, Parler, Gab എന്നിവയേക്കാള്‍ വിശാലമാണ് കൂ. 50 മില്യണ്‍ ആപ്പ് ഡൗണ്‍ലോഡുകളോടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗിംഗ് സൈറ്റായി കൂ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.