Sections

മിൽമ ഫ്രീഡം പേഡ വിൽപ്പന; തൃശൂർ ജില്ലയിൽ കോണത്തുകുന്ന് ക്ഷീരസംഘം ഒന്നാമത്

Saturday, Aug 31, 2024
Reported By Admin
Konathukunnu Milk Co-op Tops Thrissur in Freedom Peda Sales During Independence Day Celebrations

തൃശൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ത്രിവർണ്ണത്തിൽ തയ്യാറാക്കിയ ഫ്രീഡം പേഡ എന്ന പേരിൽ വിപണയിൽ ഇറക്കിയ പേഡയുടെ വിൽ പ്പനയിൽ തൃശ്ശൂർ ജില്ലയിൽ കോണത്തുകുന്ന് ക്ഷീരസംഘം ഒന്നാമതെത്തി. കോണത്തുകുന്ന് ക്ഷീരസംഘത്തിന് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ സമ്മാനം നൽകി.

തൃശ്ശൂർ ജില്ലയിലെ ആനന്ദ് മാതൃക ക്ഷീരസംഘം പ്രസിഡൻറുമാരുടെ ജില്ലാതലയോഗത്തിൽ ഫ്രീഡം പേഡ വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സംഘങ്ങളെ ആദരിച്ചു. കോണത്തുകുന്ന് ആപ്കോസ് 5000 പേഡയും, നന്ദിപുലം ആപ്കോസ് 3500 പേഡയും, മാന്ദാമംഗലം ആപ്കോസ് 2300 പേഡയുമാണ് വിൽപ്പന നടത്തിയത് .

സംഘം പ്രസിഡൻറുമാരുടെ യോഗം ചെയർമാൻ എം.ടി.ജയൻ ഉദ്ഘാടനം ചെയ്തു. മിൽമ ഡയറക്ടർ ഭാസ്കരൻ ആദംകാവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താര ഉണ്ണികൃഷ്ണൻ , ടി എൻ സത്യൻ, ഷാജു വെളിയൻ, ജോൺ തെരുവത്ത് , മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ പുറവക്കാട്ട്, പി ആൻഡ് ഐ മാനേജർ ടോമി ജോസഫ്, തൃശ്ശൂർ ഡെയറി മാനേജർ സജിത്ത് സി തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷീരമേഖലയിലെ ആനുകാലിക വിഷയത്തിൽ നടന്ന ചർച്ചയിൽ നിരവധി പ്രസിഡൻറുമാർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.