- Trending Now:
പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു കോമളം പാലം പുനര്‍നിര്‍മ്മാണം. പാലത്തിന്റെ ആവശ്യകതയുമായി സോഷ്യല്‍മീഡിയയില്‍ അടക്കം പ്രശ്‌നം പലവട്ടം ഉന്നയിക്കപ്പെട്ടിരുന്നു.പാലം പണിയുന്നതിന് 2022-2023 ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.
2021 ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിലാണ് കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നത്. ഇതോടെ പാലത്തെ ആശ്രയിച്ചിരുന്ന കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി. ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം യാത്ര ചെയ്യേണ്ടവരും വലിയ പ്രയാസമാണ് അനുഭവിച്ചത്. ഇതിന് പരിഹാരം കാണാനാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
പഴയപാലം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കാനാണു പദ്ധതി. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റര്‍ വീതിയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. നദിയില്‍ 28 മീറ്റര്‍ നീളമുള്ള മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാന്‍ഡ് സ്പാനുകളും ആയിട്ടാണ് ഉയരമുള്ള പാലം നിര്‍മിക്കുക.സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പേര്‍ ഉയര്‍ത്തിയ വിഷയം കൂടിയാണ് കോമളം പാലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.