Sections

കൊല്ലം കോർപറേഷൻ, കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

Thursday, Jul 13, 2023
Reported By Admin
Job Fair

കൊല്ലം കോർപറേഷൻ തൊഴിൽ മേള ജൂലൈ 15 ന്


കൊല്ലം കോർപറേഷൻ, കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 15 ന് രാവിലെ 8.30 മുതൽ ബിഷപ്പ് ജെറോം എൻജിനീയറിങ് കോളജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ ടി ഐ, ഡിപ്ലോമ, ബാങ്കിങ്, ഓട്ടോ മൊബൈൽ, മാർക്കറ്റിങ്, നഴ്സിങ്, മെഡിക്കൽ പ്രൊഫഷണൽ, ഐ ടി, സെക്യൂരിറ്റി സർവീസ്, തുടങ്ങിയ മേഖലകളിലുള്ള വിവിധ കമ്പനികൾ പങ്കെടുക്കും.

ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ തൊഴിൽ ദാതാക്കളുടെ വിവരം ലഭ്യമാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് മൂന്ന് സെറ്റ് ബയോഡാറ്റയുമായി മേളയിൽ പങ്കെടുക്കണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കോർപറേഷൻ പരിധിയിലുള്ള വിവിധ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയമുള്ള 8200 ഉദ്യോഗാർഥികളെ കേരള നോളജ് ഇക്കോണമി മിഷൻ തയ്യാറാക്കിയ ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി തൊഴിൽ മേഖലയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഫോൺ: 0474 2794692.

വിവരങ്ങൾക്കായി : https://knowledgemission.kerala.gov.in/ 96332 92934, 79075 53820, 99473 89410, 80865 52129.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.