Sections

നിക്ഷേപിക്കാന്‍ കോഹ്ലിയും അനുഷ്‌കയും ; ഇത്തവണ ബ്ലൂ ട്രൈബില്‍

Monday, Feb 14, 2022
Reported By admin
Virat Kohli

ഇന്‍ഷുറന്‍സ് ടെക്നോളജി സ്പേസ്, ഫാഷന്‍, ടാലന്റ് മാനേജ്മെന്റ് വിഭാഗങ്ങളില്‍ കമ്പനികളെ പിന്തുണയ്ക്കുന്ന സജീവ നിക്ഷേപകന്‍ കൂടിയാണ് വിരാട് കോലി

 

സസ്യാധിഷ്ഠിത മാംസ ഉല്‍പന്ന കമ്പനിയായ ബ്ലൂ ട്രൈബില്‍ നിക്ഷേപവുമായി വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും.കടല, സോയാബീന്‍, പയര്‍, ധാന്യങ്ങള്‍, മറ്റ് പ്രോട്ടീന്‍ ചേരുവകള്‍ എന്നിവ ഉപയോഗിച്ചാണ് ബ്ലൂട്രൈബ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം സസ്യാധിഷ്ഠിത ചിക്കന്‍ മോമോസ്, നഗ്ഗറ്റുകള്‍, സോസേജുകള്‍ എന്നിവ ബ്ലൂട്രൈബ് വില്‍ക്കുന്നു.ഇന്ത്യന്‍ വിപണിയില്‍ മാംസാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് ബദലുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി സന്ദീപ് സിംഗും നിക്കി അറോറ സിങ്ങും ചേര്‍ന്നാണ് ബ്ലൂ ട്രൈബ് സ്ഥാപിച്ചത്.അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും സസ്യാധിഷ്ഠിത മാംസ ഉല്‍പ്പന്നങ്ങളുടെ വക്താക്കളാണ്.

സസ്യാധിഷ്ഠിത ഭക്ഷണങ്ങളില്‍ സാധാരണയായി കലോറിയും കൊഴുപ്പും കുറവാണ്, മാത്രമല്ല പ്രോട്ടീനിന്റെയും നാരുകളുടെയും ഉറവിടമായി അറിയപ്പെടുന്നു.ഉപഭോക്തൃ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനിടയില്‍ ഐടിസി ലിമിറ്റഡ് സസ്യ അധിഷ്ഠിത മാംസ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ വിരാട് കോലിയും ഉള്‍പ്പെടുന്നു.ഇന്‍ഷുറന്‍സ് ടെക്നോളജി സ്പേസ്, ഫാഷന്‍, ടാലന്റ് മാനേജ്മെന്റ് വിഭാഗങ്ങളില്‍ കമ്പനികളെ പിന്തുണയ്ക്കുന്ന സജീവ നിക്ഷേപകന്‍ കൂടിയാണ് വിരാട് കോലി.2020-ല്‍, ബോളിവുഡ് ദമ്പതികളായ ജെനീലിയയും റിതേഷ് ദേശ്മുഖും സസ്യാധിഷ്ഠിത മാംസ ഉല്‍പ്പന്നങ്ങള്‍ക്കായി ഇമാജിന്‍ മീറ്റ്‌സ് സ്ഥാപിച്ചിരുന്നു


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.