Sections

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നെടുമ്പാശേരിയില്‍

Wednesday, Dec 07, 2022
Reported By MANU KILIMANOOR

ഉദ്ഘാടനം ഡിസംബര്‍ 10 ന് മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഈ മാസം പത്തിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ടൂറിസം, ബിസിനസ് രംഗങ്ങളില്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമായ സൗകര്യമാണിതെന്ന് സിയാല്‍ അറിയിച്ചു. 40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഇത് കൊച്ചി വിമാനത്താവളത്തെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി കൂടുതല്‍ അടുപ്പിക്കും.

നിലവില്‍ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളില്‍ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും ഇത്രയും വിശാലവും നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനല്‍ ഇന്ത്യയില്‍ ഇതാദ്യമാണ്. യാത്രക്കാക്ക് താങ്ങാന്‍ കഴിയുന്ന നിരക്കിലാണ് ഇത് പ്രവര്‍ത്തിക്കുന്നതും . സൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും കുറഞ്ഞ നിരക്കിലൂടെ എളുപ്പം കൂടുതല്‍ അതിഥികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തെ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും.

യാത്രക്കാര്‍ക്കു യാതൊരു ബുദ്ധിമുട്ടും തോന്നാതിരിക്കാന്‍ സുസജ്ജമാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്റര്‍, ഡ്യൂട്ടി ഫ്രീ ഷോപ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എന്‍ഡ് വീഡിയോ കോണ്‍ഫറന്‍സിങ് റൂം എന്നിവയടങ്ങുന്നതാണ് ജെറ്റ് ടെര്‍മിനല്‍. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുളള യാത്രാ അനുഭവം പകര്‍ന്ന് നല്‍കാന്‍ പ്രൊഫണലായ ടെര്‍മിനില്‍ മാനേജ്‌മെന്റും പാസഞ്ചര്‍ ഹാംന്‍ഡിലിംഗ് രീതികളും ബിസിനസ് ജെറ്റ് ടെര്‍മനലില്‍ ഉണ്ട്.

ടെര്‍മിനലിനോട് ചേര്‍ന്നുതന്നെ വിമാനങ്ങളുടെ പാര്‍ക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ രൂപകല്‍പ്പന. കാറില്‍ വന്നെത്തുന്ന അതിഥികള്‍ക്ക് വെറും 2 മിനിറ്റില്‍ വിമാനത്തിലേക്ക് പ്രവേശിക്കാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദൂരമാണിത്. വെറും പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 30 കോടിരൂപ മാത്രമാണ് ചെലവായത്. എന്നാല്‍ അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കാനായി.കേരള ടൂറിസത്തിന്റെ പ്രചാരണ വാക്യമായ 'ദൈവത്തിന്റെ സ്വന്തം നാട് അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും മികച്ച ആശയമാകും ബിസിനസ് ജെറ്റ് ടെര്‍മിനല്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.