Sections

സോളാർ എനർജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധർ

Friday, Oct 18, 2024
Reported By Admin
Solar panel installation being discussed at Kochi SuryaCon-Decarbonize Conference

കൊച്ചി: പുനരുപയോഗ ഊർജ്ജ സ്രോതസായ സോളാർ എനർജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയിൽ നടന്ന സൂര്യകോൺ-ഡീകാർബണൈസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാർ റൂഫിങ് പദ്ധതി ഉറപ്പാക്കിയാൽ കാർബൺ ബഹിർഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. സോളാർ പാനൽ ഗ്രിഡിന്റെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തണം. ഗുണനിലവാര പരിശോധനയ്ക്ക് ഉപഭോക്തൃ ബോധവത്കരണം അനിവാര്യമാണ്. ഭാരിച്ച വൈദ്യുതി ബിൽ ഒഴിവാക്കുവാൻ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സോളാർ എനർജി മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ ഇ.ക്യു ഇന്റൽ ഹോട്ടൽ താജ് വിവാന്തയിൽ സംഘടിപ്പിച്ച കോൺഫറൻസിൽ മുൻ എം.പിയും ഇന്ത്യൻ സോളാർ അസോസിയേഷൻ പ്രസിഡന്റുമായ സി. നരസിംഹൻ,അനർട്ട് അഡീഷണൽ ചീഫ് ടെക്നിക്കൽ മാനേജർ ഡോ. അജിത് ഗോപി, കേരള എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ,കെഎസ്ഇബി പി.എം സൂര്യഘർ പ്രോജക്ട് നോഡൽ ഓഫീസർ നൗഷാദ് എസ്, കേരള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് സംസ്ഥാന മേധാവി സൂരജ് കാന്ത് തുടങ്ങിയവർ പങ്കെടുത്തു. സസ്റ്റെയ്നബിലിറ്റി ആൻഡ് ഡീകാർബണൈസേഷൻ, യൂട്ടിലിറ്റി സ്കെയിൽ സോളാർ, ഡിസ്ട്രിബ്യൂട്ടഡ് സോളാർ, മാനുഫാക്ചറിങ് ആൻഡ് ടെക്നോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിൽ അദാനി സോളാർ റീജിയണൽ മേധാവി പ്രശാന്ത് ബിന്ധൂർ, സോവ സോളാർ സൗത്ത് മാർക്കെറ്റിങ് വി.പി സൗരവ് മുഖർജി തുടങ്ങിയ സോളാർ എനർജി വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് ഈ വർഷം സോളാർ മേഖലയിൽ വൈദഗ്ദ്ധ്യം തെളിയിച്ചവർക്കുള്ള പുരസ്കാരവും വിതരണം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.