- Trending Now:
മുന്‍പ് മെട്രോ സ്റ്റേഷനുകളിലാണ് വൈഫൈ ലഭ്യമായിരുന്നത്
യാത്രക്കാര്‍ക്കായി സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊച്ചി മെട്രോ. യാത്രക്കാര്‍ക്ക് അവരുടെ മെട്രോ യാത്രാസമയം ഇനി ജോലിക്കും വിനോദത്തിനും ഉപയോഗിക്കാം. ആലുവയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഏത് വെബ്സൈറ്റും ബ്രൗസ് ചെയ്യാം. നിലവില്‍, ട്രെയിനിനുള്ളില്‍ Wi-Fi സേവനം നല്‍കാന്‍ 4G നെറ്റ്വര്‍ക്ക് ആണ് ഉപയോഗിക്കുന്നത്, സേവനം വ്യാപകമാക്കുന്നതോടെ, അത് 5G നെറ്റ്വര്‍ക്കിലേക്ക് അപ്ഗ്രേഡുചെയ്യും.
സമ്പൂര്‍ണ ടെലികോം സേവനങ്ങള്‍ക്കായി അദാനി ഡാറ്റ നെറ്റ്വര്ക്കിന് ഏകീകൃത ലൈസന്‍സ് ലഭിച്ചു... Read More
മുന്‍പ് മെട്രോ സ്റ്റേഷനുകളിലാണ് വൈഫൈ ലഭ്യമായിരുന്നത്. ഇനി ട്രെയിനിനകത്തും സേവനം ഉപയോഗപ്പെടുത്താനാകും. തിരുവനന്തപുരം ആസ്ഥാനമായുള്ള WorldShore എന്ന കമ്പനിയുമായി സഹകരിച്ച് ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്ന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് വൈഫൈ സേവനം നല്‍കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഓപ്പറേറ്ററാണ് WorldShore. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും രേഖപ്പെടുത്തും. യാത്രക്കാര്‍ക്ക് അവരുടെ മൊബൈലില്‍ Wi-Fi ഓപ്ഷനായി 'KMRL ഫ്രീ വൈഫൈ'' തിരഞ്ഞെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.