Sections

അനിശ്ചിതത്വത്തിനിടയിലും കൊച്ചിക്കാർ കൂടുതൽ ശുഭപ്രതീക്ഷ പുലർത്തുന്നതായി ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് സർവേ

Thursday, Sep 19, 2024
Reported By Admin
Kochi Residents Financial Optimism - Aditya Birla Sun Life Insurance Survey 2024

കൊച്ചി: സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കൊച്ചിക്കാർ കൂടുതൽ ശുഭപ്രതീക്ഷ പുലർത്തുന്നതായി ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച കാഴ്ചപ്പാടുകൾ, തയ്യാറാടെപ്പുകൾ തുടങ്ങിയ വിഷയങ്ങളാണ് അനിശ്ചിത് സൂചിക 2024 സർവേയിലൂടെ വെളിപ്പെടുത്തുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യാൻ കൊച്ചിയിലുള്ളവർ കാട്ടുന്ന സവിശേഷതയും ഇതിൽ വ്യക്തമാകുന്നുണ്ട്.

സർവേയിൽ പ്രതികരിച്ച കൊച്ചിയിൽ നിന്നുള്ളവരിൽ 72 ശതമാനം പേരും അടുത്ത അഞ്ചു വർഷങ്ങളിൽ ഉയർന്ന തോതിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്, ദേശീയ ശരാശരി 88 ശതമാനമായിരിക്കെയാണിത്. എന്നാൽ ഇവരിൽ കൂടുതൽ പേരും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ശുഭപ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു. പ്രവചിക്കാനാവാത്ത ജോലി സമയങ്ങളാണ് കൊച്ചിയിലെ ജീവനക്കാരിൽ 49 ശതമാനം പേരും നേരിടുന്നത്. ഇതിൻറെ ദേശീയ ശരാശരി 43 ശതമാനമാണ്. ജോലി സംബന്ധിച്ച് കൊച്ചിയിൽ കൂടുതൽ വെല്ലുവിളികളുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇതേ സമയം തന്ത്രപരമായ സാമ്പത്തിക ആസൂത്രണത്തിൻറെ കാര്യത്തിൽ കൊച്ചിയിലുള്ളവർ മുന്നിലുമാണ്. 70 ശതമാനം പേർ സാമ്പത്തിക സുരക്ഷിതത്വത്തിനായി ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിക്കുന്നു. ദേശീയ തലത്തിൽ 42 ശതമാനം പേർ ബിസിനസ്, പെൻഷൻ വരുമാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണിത്. കൊച്ചിയിൽ 22 ശതമാനം പേർ മാത്രമാണ് ഇത്തരം സ്രോതസുകളെ ആശ്രയിക്കുന്നത്. ദേശീയ തലത്തിൽ 69 ശതമാനം പേർ അടിയന്തര സാഹചര്യങ്ങൾക്കായി സേവിങ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ കൊച്ചിയിൽ ഇതു 41 ശതമാനം പേർ മാത്രമാണ്.

മാതാപിതാക്കളുടെ സ്വഭാവങ്ങൾ തങ്ങളെ സാമ്പത്തിക കാര്യങ്ങളിൽ സ്വാധീനിച്ചതായി 47 ശതമാനം കൊച്ചിയിലെ നിവാസികൾ ചൂണ്ടിക്കാട്ടുമ്പോൾ ദേശീയ തലത്തിൽ ഇത് 63 ശതമാനമാണ്. ആരോഗ്യ സേവനങ്ങൾ ഏറെ നിർണായകമെന്ന് 56 ശതമാനം പേർ കരുതുന്നു. അതേ സമയം ദേശീയ തലത്തിൽ പരുക്ക്, രോഗം എന്നിവയാണ് (62 ശതമാനം) കൂടുതൽ പ്രാധാന്യത്തോടെ വീക്ഷിക്കപ്പെടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.