- Trending Now:
ഇഞ്ചോടിഞ്ച് പോരട്ടത്തിന് ശേഷമാണ് ഇക്കുറി മികച്ച നടനേയും നടിയേയും തിരഞ്ഞെടുത്തിരിക്കുന്നത്
52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം' സിനിമയിലെ പ്രകടനത്തിലൂടെ ബിജു മേനോനും 'നായാട്ട്', 'മധുരം', 'ഫ്രീഡം ഫൈറ്റ്', 'തുറമുഖം' സിനിമകളിലൂടെ ജോജു ജോര്‍ജ്ജും മികച്ച നടന്മാരായാപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് 'ഭൂതകാല'ത്തിലൂടെ രേവതി അര്‍ഹയായിരിക്കുകയാണ്.
കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ആണ് മികച്ച ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കൃഷാന്തിന് ലഭിച്ചു. ജോജി സംവിധാനം ചെയ്ത ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ സിനിമയ്ക്കുള്ള പുരസ്‌കാരം 'ഹൃദയം' നേടി. മികച്ച സ്വഭാവ നടിയായി ജോജിയിലെ പ്രകടനത്തിലൂടെ ഉണ്ണിമായ പ്രസാദും മികച്ച സ്വഭാവ നടനായി കളയിലെ മികച്ച പ്രകടനത്തിലൂടെ സുമേഷ് മൂറും അര്‍ഹരായി.
ഇഞ്ചോടിഞ്ച് പോരട്ടത്തിന് ശേഷമാണ് ഇക്കുറി മികച്ച നടനേയും നടിയേയും തിരഞ്ഞെടുത്തിരിക്കുന്നത്. 142 ചിത്രങ്ങളാണ് ഇക്കുറി ജൂറിക്ക് മുന്നിലെത്തിയിരുന്നത്. അതില്‍ നിന്ന് 29 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തുകയുണ്ടായത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ ആയിരുന്നത്. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കൊവിഡ് വരുത്തിയ നിയന്ത്രണങ്ങളെ മറികടന്നുകൊണ്ട് മലയാള സിനിമയില്‍ സജീവമായ ഇടപെടലുകളുണ്ടായതിനെ ജൂറി അത്ഭുതത്തോടെ നോക്കി കാണുന്നതായി അറിയിക്കുകയുണ്ടായി. സിനിമകളിലെ അവതരണത്തിലെ വ്യത്യസ്തകകളും ജൂറി എടുത്തു പറഞ്ഞു. 65 നവാഗത സംവിധായകര്‍, 6 വനിതാ സംവിധായകര്‍ എന്നിവരുടെ ചിത്രങ്ങളും ഇക്കുറി ജൂറിക്ക് മുന്‍പിലെത്തിയിരുന്നു. ചലച്ചിത്രമേഖലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിധ്യവും ജൂറി പ്രശംസിക്കുകയുണ്ടായി.
പ്രത്യേക ജൂറി പരമാര്‍ശം - ജിയോ ബേബി(ഫ്രീഡം ഫൈറ്റ്), കഥ, തിരക്കഥ (പ്രത്യേക ജൂറി അവാര്‍ഡ്) ഷെറി ഗോവിന്ദന്‍(അവനോവിലോന), മികച്ച വിഷ്വല്‍ എഫക്ട്‌സ് - ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി), സ്ത്രീ - ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - അന്തരം, മികച്ച നവാഗത സംവിധായകന്‍ - കൃഷ്‌ണേന്ദു കലേഷ് പ്രാപ്പെട), മികച്ച കുട്ടികളുടെ ചിത്രം - കാടകം, മികച്ച നൃത്ത സംവിധാനം അരുണ്‍ ലാല്‍ (ചവിട്ട്), മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് (വനിത) ദേവി എസ്(ദൃശ്യം 2), വസ്ത്രാലങ്കാരം മെല്‍വി ജെ (മിന്നല്‍ മുരളി), മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജിത്ത് അമ്പാടി(ആര്‍ക്കറിയാം).
കളറിസ്റ്റ് ബിജു പ്രഭാകര്‍ (ചുരുളി), ശബ്ദലേഖനം രംഗനാഥ് രവി (ചുരുളി), ശബ്ദ മിശ്രണം ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി), സിങ്ക് സൗണ്ട് - അരുണ്‍ അശോക് (ചവിട്ട്), കലാസംവിധായകന്‍ ഗോകുല്‍ ദാസ്(തുറമുഖം), ചിത്ര സംയോജനം - മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്), മികച്ച പിന്നണി ഗായിക - സിത്താര കൃഷ്ണകുമാര്‍(പാല്‍നിലാവിന്‍ പൊയ്കയില്‍(കാണെ കാണെ), ഗായകന്‍ - പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ(മിന്നല്‍ മുരളി), സംഗീത സംവിധായകന്‍ (ബിജിഎം) ജസ്റ്റിന്‍ വര്‍ഗ്ഗീസ്(ജോജി), സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം), ഗാനരചയിതാവ് ബികെ ഹരിനാരായണന്‍(കാടകം).
തിരക്കഥ അഡാപ്‌റ്റേഷന്‍ - ശ്യാം പുഷ്‌കരന്‍, (ജോജി), മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ആവാസവ്യൂഹം), മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചുരുളി), കഥാകൃത്ത് ഷാഹി കബീര്‍ (നായാട്ട്), മികച്ച ബാലതാരം (പെണ്‍കുട്ടി) സ്‌നേഹ അനു(തല), ആണ്‍കുട്ടി മാസ്റ്റര്‍ ആദിദ് (നിറയെ തത്തകളുള്ള മരം), മികച്ച രണ്ടാമത്തെ ചിത്രം ചവിട്ട് (സജാസ് രഹ്മാന്‍, ഷിനോസ് രഹ്മാന്‍), നിഷിദ്ധോ (താരാ രാമാനുജന്‍).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.