- Trending Now:
നവംബറില്‍ രാജ്യത്തെ ബാങ്കുകള്‍ ഏതൊക്കെ ദിവസം അവധിയായിരിക്കും എന്ന് ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില ബാങ്ക് അവധികള്‍ രാജ്യവ്യാപകമാണെങ്കില്‍ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കും. ആര്‍ബിഐയുടെ കലണ്ടര്‍ അനുസരിച്ച് നവംബറില്‍ ബാങ്കുകള്‍ 10 ദിവസത്തേക്ക് അടഞ്ഞ് കിടക്കും. നവംബര്‍ മാസത്തില്‍ ബാങ്കിലെത്തുന്നതിന് മുന്‍പ് ഈ അവധി ദിവസങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ.
നവംബറിലെ ബാങ്ക് അവധികള്‍
നവംബര്‍ 1 - കന്നഡ രാജ്യോത്സവം/കുട്ട് - ബെംഗളൂരു, ഇംഫാല്‍ നഗരങ്ങളില്‍ ബാങ്ക് അടഞ്ഞ് കിടക്കും
നവംബര്‍ 6 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി.
നവംബര്‍ 8 - ഗുരു നാനാക്ക് ജയന്തി/കാര്‍ത്തിക പൂര്‍ണിമ/രഹസ് പൂര്‍ണിമ - ഐസ്വാള്‍, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ഷിംല, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
നവംബര്‍ 11 - കനകദാസ ജയന്തി / വങ്കാല ഉത്സവം - ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
നവംബര്‍ 12 - രണ്ടാം ശനി - അഖിലേന്ത്യ ബാങ്ക് അവധി
നവംബര്‍ 13 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി.
നവംബര്‍ 20 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി.
നവംബര്‍ 23- സെങ് ഖുത്സനം- ഷില്ലോംഗില്‍ ബാങ്കുകള്‍ അവധിയായിരിക്കും.
നവംബര്‍ 26 - നാലാം ശനി - അഖിലേന്ത്യാ ബാങ്ക് അവധി.
നവംബര്‍ 27 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.