- Trending Now:
ഇതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നു
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഉത്തരവാദിത്തത്തോടെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ അഥവാ സിയുആര്‍ (Credit Utilisation Ratio-CUR) എന്നത്.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന് അനുവദിക്കപ്പെട്ടിരിക്കുന്ന ആകെ ക്രെഡിറ്റ് ലിമിറ്റില്‍ എത്ര ശതമാനം ഉപയോഗിച്ചു എന്നതാണ് ലളിതമായ ഭാഷയില്‍ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നേരിട്ടു ബാധിക്കുന്ന ഒന്നാണ്.
ഉദാഹരണം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് 5 ലക്ഷം രൂപയാണെന്ന് കരുതുക. ഇതില്‍ നിങ്ങള്‍ 50,000 രൂപ ചിലവഴിച്ചു എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 10% ആയിരിക്കും.
അതായത് 5 ലക്ഷം രൂപയെ 50000 രൂപ കൊണ്ട് ഹരിക്കുക. 30% വരെയുള്ള കുറഞ്ഞ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ, നല്ല ക്രെഡിറ്റ് മാനേജ്‌മെന്റനെ സൂചിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നു. എന്നാല്‍ സ്ഥിരമായ ഉയര്‍ന്ന ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ അധിക ചിലവിനെ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിച്ചേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.