- Trending Now:
മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്
സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നികുതി സംബന്ധമായ എല്ലാ വിവരങ്ങളും പാന്‍ കാര്‍ഡിലെ പത്തക്ക നമ്പര്‍ നല്‍കിയാല്‍ ലഭിക്കും. നിലവില്‍ സൗകര്യപ്രദമായ രീതിയില്‍ കൊണ്ടുനടക്കുന്നതിന് ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇ- പാന്‍ കാര്‍ഡിന്റെ പിഡിഎഫ് രൂപം മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വിധം:
എന്‍എസ്ഡിഎല്‍ വെബ്സൈറ്റില്‍ കയറി വേണം ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
അക്ക്നോളഡ്ജ്മെന്റ് നമ്പറോ പാന്‍ കാര്‍ഡ് നമ്പറോ നല്‍കി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ആധാര്‍ നമ്പര്‍, ജനനത്തീയതി, ജിഎസ്ടിഎന്‍ ( ഓപ്ഷണല്‍) ക്യാച്ച് കോഡ് എന്നി വിവരങ്ങള്‍ നല്‍കണം.
തുടര്‍ന്ന് സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വേണം ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
ഡൗണ്‍ലോഡ് പിഡിഎഫില്‍ ക്ലിക്ക് ചെയ്ത് ഇ-പാന്‍ കാര്‍ഡ് മൊബൈലില്‍ സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഒരുക്കിയിരിക്കുന്നത്.
അക്ക്നോളജ്മെന്റ് നമ്പര്‍ നല്‍കിയും ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ജനനത്തീയതി അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.