Sections

സുന്ദർ പിച്ചൈയുടെ ആഡംബര സ്വത്തുക്കളെ കുറിച്ച് അറിയാം

Thursday, Jul 06, 2023
Reported By admin
sundar pichai

വീടിന്റെ ഇന്റീരിയർ പൂർണ്ണമായും ഒരുക്കിയിരിക്കുന്നത് സുന്ദർ പിച്ചൈയുടെ ഭാര്യയാണ്


ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഉയർന്ന് ലോകത്തിലെ ഏറ്റവും മികച്ച എക്‌സിക്യൂട്ടീവുകളിൽ ഒരാളായ വ്യക്തിയാണ് സുന്ദർ പിച്ചൈ. സുന്ദർ പിച്ചൈയുടെ ആഡംബരപൂർണ്ണമായ ജീവിതശൈലിയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ നിന്നുണ്ടായതാണ്. 

ചെന്നൈയിൽ ജനിച്ച പിച്ചൈ ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പിച്ചൈയുടെ കീഴിൽ, ഗൂഗിൾ ശ്രദ്ധേയമായ വളർച്ചയാണ് നേടിയത്. ഗൂഗിൾ ക്രോം, ആൻഡ്രോയിഡ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവയുടെ  വികസനത്തിൽ അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാട് പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ തിരിച്ചറിഞ്ഞ്, 2015 ൽ ഗൂഗിളിന്റെ സിഇഒ ആയി പിച്ചൈ നിയമിതനായി, 

സുന്ദർ പിച്ചൈയുടെ ആഡംബര സ്വത്തുക്കൾ 

കാലിഫോർണിയയിലെ വീട്

കാലിഫോർണിയയിലെ  സാന്താ ക്ലാരയിൽ ലോസ് ആൾട്ടോസ് എന്ന പേരിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 31.17 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 40 മില്യൺ ഡോളറിനാണ് സുന്ദർ പിച്ചൈ ഈ വീട് വാങ്ങിയത്. എന്നാൽ  2022-ൽ അതിന്റെ മൂല്യം 10,215 കോടി രൂപയായി ഉയർന്നു. വീടിന്റെ ഇന്റീരിയർ പൂർണ്ണമായും ഒരുക്കിയിരിക്കുന്നത് സുന്ദർ പിച്ചൈയുടെ ഭാര്യയാണ്. 49 കോടി രൂപയാണ് ഇന്റീരിയറിനുള്ള ചെലവ് എന്നാണ് റിപ്പോർട്ട്. 

മെഴ്സിഡസ് മെയ്ബാക്ക് എസ്650

3.21 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മെയ്ബാക്ക് എസ്650
സുന്ദര് പിച്ചൈയുടെ  ഏറ്റവും ചെലവേറിയതും ഗംഭീരവുമായ സ്വത്തുകളിലൊന്നാണ്. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് കാർ ഓടുന്നത്.

ബിഎംഡബ്ല്യു 730 എൽഡി

1.35 കോടി വിലയുള്ള ബിഎംഡബ്ല്യു 730 എൽഡി സുന്ദര് പിച്ചൈയുടെ വാഹന ശേഖരത്തിലെ പ്രധാനിയാണ്.  2993 സിസി എഞ്ചിനാണ് ഈ കാറിനുള്ളത്. ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ ആണ് മറ്റൊരു പ്രത്യേകത 

മെഴ്സിഡസ് വി ക്ലാസ്

71.05 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര മെഴ്സിഡസ് വി ക്ലാസ് സുന്ദർ പിച്ചൈയുടെ ഗാരേജിലുണ്ട്. ഓട്ടോമാറ്റിക് ഡീസൽ മെക്കാനിസവും 1950 സിസി മുതൽ 2143 സിസി വരെയുള്ള കമാൻഡിംഗ് എഞ്ചിനും ഈ ഓട്ടോമോട്ടീവ് എക്സലൻസ് കാറിന്റെ മഹത്വം പ്രകടമാക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.