Sections

വനിതകൾക്കായി തൊഴിൽമേള തോട്ടട ഗവ. പോളിടെക്‌നിക് കോളേജിൽ

Monday, Feb 20, 2023
Reported By Admin
Job Fair for Women

കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവയുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു


കേരളത്തിലെ അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവയുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ എട്ട് മണി മുതൽ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിലാണ് തൊഴിൽ മേള. സർക്കാരിന്റെ നോളജ് ഇക്കണോമി മിഷൻ വികസിപ്പിച്ചെടുത്ത ഡി ഡബ്ല്യു എം എസ് (ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡി ഡബ്ല്യു എം എസ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കും.

ജില്ലക്കകത്തും പുറത്തു നിന്നുമുള്ള നിരവധി തൊഴിൽദാതാക്കൾ തൊഴിൽമേളയുടെ ഭാഗമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. കൂടാതെ ഡി ഡബ്ല്യുഎംഎസ് പോർട്ടൽ വഴി സോഫ്റ്റ് സ്കിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെ പ്രാദേശികാടിസ്ഥനത്തിൽ ലഭ്യമാകുന്നതിനുള്ള അവസരവുമുണ്ടാകും. തൊഴിൽ ദാതാക്കളും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുമ്പ് ഡി ഡബ്ല്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ താൽപര്യമുള്ള തൊഴിൽദാതാക്കൾക്ക് kshreekdisc.knr@gmail.com വഴി ആശയവിനിമയം നടത്താം. കൂടുതൽ വിവരങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ ഓഫീസിൽ നിയമിതരായ കമ്മ്യൂണിറ്റി അംബാസഡർമാരിൽ നിന്നും ലഭിക്കും. ഫോൺ: 0497 2702080.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.