Sections

ഇരുന്നൂറിലേറെ കുട്ടികൾ സ്വന്തമായി നിർമിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി

Saturday, Mar 29, 2025
Reported By Admin
Students presenting self-built robotic devices at the KITE Robotics Fest in Alappuzha.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ കുട്ടികൾ പൂർണ്ണമായും സ്വന്തമായി നിർമിച്ച റോബോട്ടിക് ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി സൈറസ് അധ്യക്ഷത വഹിച്ചു. കൈറ്റ് സിഇഒ കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്സ് ടീമംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ് ആനിമേഷനെപ്പറ്റി കുട്ടികളുമായി സംസാരിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ആലപ്പുഴ കേന്ദ്രമാക്കിയ സോഫ്റ്റ്വെയർ ഡെവലപ്മെൻറ് കമ്പനി ടെക്ജൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ കുട്ടികളുമായി സംവദിച്ചു.

Alappuzha District-Level Robotics Fest Organized by KITE Kerala

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ, ആലപ്പുഴ ഡിഇഒ ശോഭന എം കെ, കാർമൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് കുട്ടി ജേക്കബ്ബ്, കാർമൽ എൻജിനീയറിങ് കോളേജ് ഡയറക്ടർ റവ. ഫാ. ജസ്റ്റിൻ ആലുക്കൽ , സർവ്വശിക്ഷ അഭിയാൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൈറ്റ് ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം സ്വാഗതവും കൈറ്റ് മാസ്റ്റർ ട്രെയിനർ സജിത്ത് ടി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് കുട്ടികൾ പ്രദർശനം കാണാൻ എത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.