- Trending Now:
ചെറിയൊരു തുക നിക്ഷേപത്തിനായി മാറ്റിവെയ്ക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് 10 ലക്ഷം വരെ നേടാന്‍ കഴിയുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുണ്ട്.അതാണ് കിസാന്‍ വികാസ് പത്ര.തപാല്‍ വകുപ്പിന്റെ കീഴിലുള്ളഈ പദ്ധതിയില്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കായി ധാരാളം ചെറു സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്നു.
കിസാന്‍ വികാസ് പത്ര 124 മാസത്തെ കാലാവധിയുള്ള ഒരു ഗ്യാരണ്ടീഡ്-ടു-ഡബിള്‍ നിക്ഷേപമാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്കും വിപണിയിലെ റിസ്‌ക്കുകളെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്.
പ്രതിവര്‍ഷം കിസാന്‍ വികാസ് പത്ര നല്‍കുന്ന കൂട്ടുപലിശ നിരക്ക് 6.9ശതമാനമാണ്. ആയിരം രൂപയുടെ കുറഞ്ഞ നിക്ഷേപമാണ് ഈ പദ്ധതിയിലുള്ളത്. പരമാവധി തുക എത്ര വേണമെങ്കിലും ആകാം. 124 മാസത്തേക്ക് (10 വര്‍ഷവും 4 മാസവും) നിക്ഷേപിക്കുന്ന ഈ തുകയില്‍ നിന്ന് 10 ലക്ഷം വരെ ലഭിക്കും.
തുക പിന്‍വലിക്കാതെ കാലാവധി മുഴുവനും തുടരുകയാണെങ്കില്‍ പണം ഇരട്ടിയായി ലഭിക്കും. 10 മാസത്തേക്ക് 6.9ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ 10 ലക്ഷം രൂപയാണ് കാലാവധി കഴിയുമ്പോള്‍ കിട്ടുക. അതായത് ഒരു നിക്ഷേപകന്‍ 124 മാസകാലയളവില്‍ കിസാന്‍ വികാസ് പത്രയില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.