- Trending Now:
നിങ്ങള് കെ.വി.പി എന്ന് കേട്ടിട്ടുണ്ടോ ?ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ഏറ്റവും ആകര്‍ഷകമായ നിക്ഷേപ പദ്ധതിയാണ് കിസ്സാന്‍ വികാസ് പത്ര അഥവ കെ.വി.പി.
ഇത് ശരിക്കും ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്.തുടര്‍ച്ചയായി നിക്ഷേപം കിസ്സാന്‍ വികാസ് പത്രയില്‍ നടത്തിയാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കുവാന്‍ സാധിക്കും.
വിവാഹം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സാധാരണ ആളുകള്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം ആരംഭിക്കുന്നത്.ഈ നിക്ഷേപ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശനിരക്ക് 6.9 ശതമാനം ആണ്.ഇതേ പലിശ നിരക്കില്‍ 124 മാസങ്ങള്‍ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുവാന്‍ സാധിക്കും.ഉദാഹരണത്തിന് നിങ്ങള്‍ 10 ലക്ഷം രൂപ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ 6.9 ശതമാനം പലിശനിരക്കില്‍ 124 മാസങ്ങള്‍ അതായത് 10 കൊല്ലം കൊണ്ട് 20 ലക്ഷം രൂപയാക്കി മാറ്റാന്‍ സാധിക്കും.
1000 രൂപ മുതല്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം.അതേസമയം ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കാനുള്ള പരമാവധി തുക എത്രയാണെന്ന് പരിധി നിശ്ചയിച്ചിട്ടില്ല.1000,2000 തുടങ്ങി 5000,10000,500000 രൂപ എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്ന പൊതുവായ രേഖകള്‍.18 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം.
വ്യക്തിഗത നിക്ഷേപങ്ങളെ കൂടാതെ ജോയിന്റ് അക്കൗണ്ടുകളും ഈ നിക്ഷേപ പദ്ധതിക്ക് കീഴില്‍ ആരംഭിക്കാന്‍ സൗകര്യമുണ്ട്.എന്നാല്‍ ജോയിന്റ് അക്കൗണ്ടുകളുടെ കാര്യമെത്തുമ്പോള്‍ പരമാവധി 3പേര്‍ക്കാണ് ഈ സംവിധാനത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്നത്.കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്.അതുപോലെ നിക്ഷേപകര്‍ക്ക് മറ്റ് പദ്ധതികളെ പോലെ നോമിനിയെ തെരഞ്ഞെടുക്കുവാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.