- Trending Now:
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി യോഗ്യരായ കര്‍ഷകര്‍ക്ക് ലഭിക്കും
ഒടിപി അടിസ്ഥാനമാക്കിയുള്ള ആധാര്‍ പരിശോധന പി എം കിസാന്‍ പദ്ധതിയില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. അര്‍ഹരായ കര്‍ഷകര്‍ക്ക് പി എം കിസാന്‍ അക്കൗണ്ടിനായി നിര്‍ബന്ധിത ഇ കെ വൈസി പൂര്‍ത്തിയാക്കാനുള്ള സമയ പരിധി മെയ് 22 വരെ നീട്ടിയിട്ടുണ്ട്. നേരത്തെയുള്ള സമയ പരിധി മാര്‍ച്ച് 31 ആയിരുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി യോഗ്യരായ കര്‍ഷകര്‍ക്ക് ലഭിക്കും. ഓരോ നാലാമത്തെ മാസവും, ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായം കൈമാറും. ഇതിനു വേണ്ടിയാണ് നിര്‍ബന്ധിത ഇ കെ വൈ സി പരിശോധന വേണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇ കെ വൈ സി ഓഫ്ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ ബയോമെട്രിക് പരിശോധനക്കായി കര്‍ഷകര്‍ അടുത്തുള്ള പൊതുസേവന കേന്ദ്രം സന്ദര്‍ശിക്കണം. ഇതിനായി കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇത് കൃത്യമായി സമര്‍പ്പിച്ചാല്‍ കിസാന്‍ പദ്ധതിയുടെ പതിനൊന്നാം ഗഡു പ്രകാരമുള്ള തുക അക്കൗണ്ടില്‍ വരും. ഗുണഭോക്താവായ കര്‍ഷകന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കൈമാറ്റം ചെയ്ത തുക തിരിച്ചു പിടിക്കുകയും, പിഴ ചുമത്തുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.