- Trending Now:
കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ സഹായം ലഭ്യമാക്കുമെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഏറ്റവും ശ്രദ്ധേയം.
ഇതിന് പിന്നാലെ, കിസാന്‍ ഡ്രോണുകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വിളകളില്‍ കീടനാശിനികളും വളങ്ങളും തളിക്കുന്നതിനു കുറഞ്ഞ വാടകയ്ക്കാണ് കര്‍ഷകര്‍ ഡ്രോണുകള്‍ തേടുന്നത്.
ഇത്തരത്തില്‍ കിസാന്‍ ഡ്രോണുകളെ ആശ്രയിക്കുന്നത് കാര്‍ഷിക തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്.എന്നിരുന്നാലും, കര്‍ഷകര്‍ക്ക് സ്വന്തമായി ഡ്രോണുകള്‍ വാങ്ങാന്‍ കഴിയില്ല. അവര്‍ക്ക് അവ വാടകയ്ക്കെടുക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.
ബിവറേജിലും KSRTC ബസിലെ തിക്കിലും തിരക്കിലും വരാത്ത കൊറോണ വ്യാപാരി സ്ഥാപനങ്ങളില്‍ എങ്ങനെ വരും?
അര്‍ഷാദ് ചോദിക്കുന്നു
... Read More
ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ നിയമിക്കണമെന്നും കര്‍ഷക സംഘടനാ പ്രതിനിധി പറഞ്ഞു.ഇത്തരത്തില്‍ വളം തളിക്കുന്നതിനും വിള കീടങ്ങളെ കൊന്നുതള്ളാനും ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ സാധിക്കും.പലപ്പോഴും തൊഴിലാളികളെ ഇത്തരം ജോലികള്‍ക്കായി ലഭിക്കാറില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്.
ആര്‍ട്ടിസ് Vs ന്യുമറിക്ക്: ഏതാണ് മികച്ച യുപിഎസ്?- ന്യൂ ടു ദി ബ്ലോക്ക്... Read More
അതേസമയം, ഇതിലൂടെ കാര്‍ഷിക അനുബന്ധ മേഖലകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മുന്നില്‍ വലിയൊരു അവസരമാണ് ഒരുങ്ങുന്നത്. കര്‍ഷകര്‍ക്കാവശ്യമായ കിസാന്‍ ഡ്രോണുകള്‍ കാര്‍ഷിക മേഖലയ്ക്ക് ഉപകരിക്കപ്പെടുന്ന രീതിയില്‍ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ അവസരമാണ് മുന്നിലുള്ളത്.രാജ്യത്തെ നിലവിലുള്ള ഡ്രോണ്‍ വിപണി 20,000 മുതല്‍ 30,000 കോടി രൂപയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.