Sections

ഇന്ത്യയില്‍ വന്‍ വിജയമായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇനിയും എടുത്തില്ലേ ?

Tuesday, Jan 18, 2022
Reported By admin
kisan credit card

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2 ശതമാനമാണ്

 

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിരവധി കൃഷി-കാര്‍ഷിക പ്രോത്സാഹന പദ്ധതി പോലെ തന്നെ ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കിയ ഒന്നാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ
രാജ്യത്തെ കര്‍ഷകരുമായി ബന്ധപ്പെട്ട ഒരു പദ്ധതിയാണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം.ഇത് കെസിസി എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

കര്‍ഷകര്‍ക്ക് വായ്പ സൗകര്യം ഉറപ്പു വരുത്തി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി നബാര്‍ഡ് അതായത് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ആണ് ആവിഷ്‌കരിച്ചത്.

രാജ്യത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കി തുടങ്ങിയ പദ്ധതി 1998ല്‍ ആണ് ആരംഭിക്കുന്നത്.നിലവില്‍ ഈ പദ്ധതിയെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുമായി സംയോജിപ്പിച്ച് കൊണ്ട് പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നാക്കിയിട്ടുണ്ട്.

ഇതുവഴി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കാന്‍ വേഗത്തില്‍ സാധിക്കും.

പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ വായ്പ സേവനം ലഭിക്കും.4 ശതമാനം പലിശ നിരക്കിലാകും വായ്പ ലഭിക്കുക.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2 ശതമാനമാണ്.കാര്‍ഷികോത്പ്പന്നത്തിന്റെ വിളവെടുപ്പ് സമയത്തിന് അനുസരിച്ച് കര്‍ഷകര്‍ക്ക് എടുത്ത വായ്പ തിരിച്ചവ് നടത്താനുള്ള സൗകര്യവും പദ്ധതി ഒരുക്കിയിട്ടുണ്ട്.

കൃഷി ,മത്സ്യ വ്യവസായം,കന്നുകാലി പരിപാലനം എന്നീ മേഖലകളിലെ കര്‍ഷകര്‍ക്ക് ആണ് വായ്പാ സൗകര്യം നല്‍കുന്നത്.എസ്ബിഐ വഴിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി കര്‍ഷകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.യോനോ കൃഷി പ്ലാറ്റ്‌ഫോം എന്ന സംവിധാനം ഇതിനായി യോനോ അപ്പില്‍ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിലൂടെ എസ്ബിഐ ഉപയോക്താക്കളായിട്ടുള്ള കര്‍ഷകര്‍ക്ക് ബാങ്ക് ശാഖയില്‍ നേരിട്ട് ചെല്ലാതെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുവാന്‍ സാധിക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.