Sections

രാജ്ഞിയുടെ 500 മില്യണ്‍ ഡോളറിന്റെ ആസ്തി; ഖനികളും സ്വത്തുവകകളും ചാള്‍സ് രാജാവിന് സ്വന്തം !!

Monday, Sep 12, 2022
Reported By admin
Queen Elizabeth

2021 ല്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രാജകുടുംബത്തിന് 28 ബില്യണ്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്

 

അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാള്‍സിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കള്‍ കൂടി ഇതോടെ ചാള്‍സിന് വന്നു ചേരും. ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം രാജ്ഞിക്ക് 500 മില്യണ്‍ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിന്‍ ഗ്രാന്റ്, ദ റോയല്‍ ഫേം, പ്രിവി പഴ്സ്, രാജകുടുംബത്തിനുള്ള സത്തുകളുടെ കണക്ക് ഇങ്ങനെ നീളുന്നു.

ബ്രിട്ടണിലെ ജനങ്ങള്‍ നല്‍കുന്ന നികുതി വര്‍ഷാവര്‍ഷം രാജകുടുംബത്തിനും നല്‍കുന്നു. സോവറിന്‍ ഗ്രാന്റ് എന്നാണ് ിതിനെ പറയുക. ഇതാണ് രാജകുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങളിലൊന്ന്. 2021 ലും 2022 ലും 86 മില്യണ്‍ പൗണ്ടാണ് ഈ ഇനത്തില്‍ മാത്രം രാജകുടുംബത്തിന് ലഭിച്ചത്.28 ബില്യണ്‍ സാമ്രാജ്യമാണ് ദ റോയല്‍ ഫേം. എലിസബത്ത് രാജ്ഞിയുടെ അധ്യക്ഷതയിലുള്ള ഒരു ചെറി സംഘമാണ് റോയല്‍ ഫേം. യു.കെയുടെ മൊത്തം സാമ്പത്തിക രംഗത്ത് തന്നെ വലിയ സ്വാധീനം ചെലുത്തുന്ന റോയല്‍ ഫേം, നിരവധി ഇവന്റുകളിലൂടെയും ടൂറിസം പരിപാടികളിലൂടെയും ധന സമാഹരണം നടത്തുന്നു. ചാള്‍സും ഇതില്‍ അംഗമായിരുന്നു. ഇരുവര്‍ക്കും പുറമെ ചാളഅ#സിന്റെ ഭാര്യ കമീല, വില്യം രാജകുമാരനും ഭാര്യ കേറ്റും, ആനി രാജകുമാരി, എഡ്വേഡ് രാജകുമാരന്‍ ഭാര്യ സോഫി എന്നിവരാണ് സംഘത്തിലുള്ളത്.

2021 ല്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രാജകുടുംബത്തിന് 28 ബില്യണ്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 19.5 ബില്യണ്‍ ഡോളര്‍ വരുന്ന ക്രൗണ്‍ എസ്റ്റേറ്റ്, 4.9 ബില്യണ്‍ ഡോളര്‍ വരുന്ന ബക്കിംഗ്ഹാം പാലസ്, 1.3 ബില്യണ്‍ ഡോളര്‍ വരുന്ന ഡച്ചി കോണ്‍വോള്‍, 748 മില്യണ്‍ ഡോളര്‍ വരുന്ന ഡച്ചി ലാന്‍കാസ്റ്റര്‍, 630 മില്യണ്‍ ഡോളര്‍ വരുന്ന കെന്‍സിംഗ്ടണ്‍ പാലസ്, 592 മില്യണ്‍ വരുന്ന ക്രൗണ്ട എസ്റ്റേറ്റ് ഓഫ് സ്‌കോട്ട്ലാന്‍ഡ് എന്നീ ആറ് കൊട്ടാരങ്ങളാണ് റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ പ്രധാനം.ഡച്ചി ഓഫ് ലാന്‍കാസ്റ്ററില്‍ നിന്ന് 24 മില്യണ്‍ ഡോളറാണ് രാജകുടുംബത്തിന് ലഭിക്കുന്നത്.

നിക്ഷേപങ്ങള്‍, ആര്‍ട്ട് കളക്ഷനുകള്‍, ആഭരണങ്ങള്‍, ബല്‍മോറല്‍ കൊട്ടാരവും സാന്‍ഡ്രിംഗ്ഹാം ഹൗസും ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് സ്വത്തുക്ക, സ്റ്റാംപ് കളക്ഷന്‍, ഫാബര്‍ഷി മുട്ടകള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കരകൗശല-കൗതുക വസ്തുക്കളുടെ വിലപിടിപ്പുള്ള ശേഖരം തന്നെ രാജ്ഞിക്കുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.