- Trending Now:
കൊച്ചി: തങ്ങളുടെ പ്രീമിയം ഡയപ്പർ ഹഗ്ഗീസ് നേച്ചർ കെയർ ശ്രേണി ഇന്ത്യൻ ഉപഭോക്താക്കൾക്കു വേണ്ടി വീണ്ടും അവതരിപ്പിക്കുന്നതായി കിംബർലി-ക്ലാർക്ക് പ്രഖ്യാപിച്ചു. ആകർഷകമായ പുതിയ പാക്കേജുമായാണ് ഹഗ്ഗീസ് നേച്ചർ കെയർ വീണ്ടുമെത്തുന്നത്. അമ്മമാർക്ക് തങ്ങളുടെ കുട്ടികൾക്കു വേണ്ടി ഹഗ്ഗീസ് നേച്ചർ കെയർ തിരിച്ചറിയാനും തെരഞ്ഞെടുക്കാനും ഇതു കൂടുതൽ സൗകര്യപ്രദമായിരിക്കും.
കുട്ടികളുടെ ചർമം മുതിർന്നവരുടേതിനേക്കാൾ 30 ശതമാനം കനം കുറഞ്ഞതാണ്. ഡയപ്പർ റാഷുകളും മറ്റ് ചർമ അസ്വസ്ഥതകളും ഇതിലുണ്ടാകാം. ഈ പ്രശ്നം മറി കടക്കുന്നതാണ് നൂറു ശതമാനം ഓർഗാനിക് കോട്ടണിലുള്ള ഹഗ്ഗീസ് നേച്ചർ കെയർ. ഇത് കുഞ്ഞിൻറെ ശരീരത്തിൽ ലോലമായി നിൽക്കുന്നതിനാൽ ഡയപ്പർ റാഷുകൾ ഉണ്ടാകില്ല
ക്ലിനിക്കലായി തെളിയിക്കപ്പെട്ട 12 മണിക്കൂർ വലിച്ചെടുക്കൽ മൂലം പുതിയ ഹഗ്ഗീസ് നേച്ചർ കെയർ കാറ്റു കടക്കാൻ അവസരമുണ്ടാക്കുയും ഡയപ്പർ റാഷുകൾ ഒഴിവാക്കുകയും ചെയ്യും. കുട്ടിയെ നനവില്ലാതെയും സൗകര്യപ്രദമായും സൂക്ഷിക്കുകയും ചെയ്യും. തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലതു നൽകാൻ അമ്മമാർക്ക് ആത്മവിശ്വാസവും നൽകും.
ഗവേഷണങ്ങളുടെ പിൻബലത്തിൽ ഡയപർ റാഷുണ്ടാകുന്നതിനെ തടയുന്ന രീതിയിൽ ഹഗ്ഗീസ് നേച്ചർ കെയർ അമ്മമാരുടെ ഒന്നാമത്തെ തെരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. ഓർഗാനിക് കോട്ടണിലുള്ള ഹഗ്ഗീസ് നേച്ചർ കെയറിൻറെ പാരാബെനുകളും ക്ലോറിനും ലാറ്റെക്സും ഇല്ലാതെ നൽകുന്ന സംരക്ഷണം പത്തിൽ എട്ട് അമ്മമാർക്കും പ്രിയപ്പെട്ടതാണ്.
കുട്ടികളുടെ ചർമത്തിൻറെ ആരോഗ്യത്തിൽ ഹഗ്ഗീസിനുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ഡിജിറ്റൽ ഫിലിമും പുനർ അവതരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. കുഞ്ഞിൻറെ ലോലമായ ചർമത്തെ അറിയുകയും അതിനായി ഏറ്റവും മികച്ച സംരക്ഷണം നൽകുകയും ചെയ്യുന്ന പുതിയ ഹഗ്ഗീസ് നേച്ചർ കെയറിൻറെ ഫലപ്രാപ്തിയെ കുറിച്ചാണ് ഈ ഫിലിം സന്ദേശം നൽകുന്നത്.
കുട്ടികൾക്ക് ഏറ്റവും മികച്ചതു നൽകുന്നതിനാണ് ഹഗ്ഗീസിൽ തങ്ങൾ ശ്രമിക്കുന്നതെന്ന് കിംബർലി-ക്ലാർക്ക് മാനേജിങ് ഡയറക്ടർ സാക്ഷി വർമ മേനോൻ പറഞ്ഞു. കുട്ടികൾക്കായുള്ള ഓർഗാനിക് കോട്ടണു വേണ്ടി അമ്മമാർക്കിടയിൽ വർധിച്ചു വരുന്ന ആവശ്യം തങ്ങളുടെ ഉപഭോക്തൃ സർവേയിൽ ഉയർന്നു വരികയുണ്ടായി. ഇതിനോടുള്ള പ്രതികരണമായാണ് തങ്ങൾ ഹഗ്ഗീസ് നേച്ചർ കെയർ വികസിപ്പിച്ചെടുത്തതെന്നും സാക്ഷി പറഞ്ഞു.
ഹഗ്ഗീസ് നേച്ചർ കെയർ ശ്രേണി ഓഫ്ലൈൻ സ്റ്റോറുകളിലും ഇ-കോമേഴ്സ് സംവിധാനങ്ങളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.