Sections

കിം കര്‍ദാഷിയാന്റെ അടിവസ്ത്ര ബ്രാന്‍ഡ് വന്‍കുതിപ്പിലേക്ക്;വിപണി മൂല്യം 3.2 ബില്യണ്‍ ഡോളര്‍

Tuesday, Feb 01, 2022
Reported By admin
skims BRAND

2019ല്‍ സ്ഥാപിച്ച സ്‌കിംസ് ബ്രാന്‍ഡിനു കീഴില്‍ ഷേപ്വെയര്‍ ബോഡിസ്യൂട്ടും പജാമയും സ്വെറ്റ്പാന്റും ഷോര്‍ട്‌സുകളുമാണ് വില്‍ക്കുന്നത്.

 


പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദാഷിയാന്റെ ബിസിനസും വരുമാനവും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കിം കര്‍ദാഷിയാന്റെ പ്രശസ്ത അടിവസ്ത്ര ബ്രാന്‍ഡായ സ്‌കിംസ് വിപണി മൂല്യം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരട്ടിയായതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഫോര്‍ബ്‌സ് പുറത്തുവിട്ടിരുന്നു.

വില്‍പ്പനയില്‍ 90 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്.275 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയും നടന്ന്.ഈ കൊല്ലം വി്ല്‍പ്പന 400 മില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കരുതുന്നത്.

ഹെഡ്ജ് ഫണ്ടായ ലോണ്‍ പൈന്‍ ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ 240 മില്യണ്‍ ഡോളര്‍ കൂടി എത്തിയതോടെ വിപണിയുടെ മൂല്യത്തില്‍ വന്‍ കുതിപ്പാണുണ്ടായത്. ഇതോടെ ബ്രാന്‍ഡിന്റെ മൊത്തം വിപണിമൂല്യം എന്നത് 3.2 ബില്യണ്‍ ഡോളറില്‍ എത്തുകയും ചെയ്തു.

2019ല്‍ സ്ഥാപിച്ച സ്‌കിംസ് ബ്രാന്‍ഡിനു കീഴില്‍ ഷേപ്വെയര്‍ ബോഡിസ്യൂട്ടും പജാമയും സ്വെറ്റ്പാന്റും ഷോര്‍ട്‌സുകളുമാണ് വില്‍ക്കുന്നത്. 

തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടുതലായി നിറവേറ്റാന്‍ ഫണ്ടിംഗ് സഹായിക്കുമെന്ന് കിം കര്‍ദാഷിയാന്‍ പ്രതികരിച്ചു. കിമ്മും ബിസിനസ് പങ്കാളിയും സിംക്‌സിന്റെ സിഇഒയുമായ ജെന്‍സ് ഗ്രേഡും കമ്പനിയില്‍ നിയന്ത്രണാധികാരമുള്ള ഷെയര്‍ എടുത്തിട്ടുണ്ട്.പുതിയ ഫണ്ടിംഗ് വഴി യുകെ,ചൈന,മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കൂടി കമ്പനി വ്യാപിപ്പിക്കാനാണ് നീക്കം.കിമ്മിന്റെ താരമൂല്യം തന്നെയാണ് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.