- Trending Now:
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയിട്ടുള്ളത്. ഫെബ്രുവരി 27 ന് നടന്ന ജനറൽ ബോർഡ് യോഗത്തിലും ഫെബ്രുവരി 25ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പൂൾപ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന് കീഴിൽ 8 പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ 9 പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടി രൂപയുടെ 3 പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടി രൂപയുടെ 2 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ തൃശ്ശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനതിട്ടയിലെ ബ്ലെസ്സൺ ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിൽ ട്രാൻസ്റേഷണൽ റിസർച്ച് സെന്റർ നിർമ്മാണത്തിനായി 10.24 കോടി രൂപയുടെയും അനുമതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.