Sections

കിഫ്ബി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു; സ്പീക്കർ എ.എൻ ഷംസീർ

Monday, Apr 03, 2023
Reported By Admin
KIIFB

ബേത്തൂർപാറ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു


സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ബേത്തൂർപാറ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം ക്രിയാത്മകമാകണമന്നും പഠിക്കുന്ന കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ഇന്ന് ലഭിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ കാലത്താണ് നാം ഇപ്പോൾ. അധ്യാപകരും കൂടുതൽ സാങ്കേതിക വിദ്യകൾ പരിശീലിക്കണം. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളെ ഉൾക്കൊള്ളണം. അതിന്റെ ചതി മനസ്സിലാക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം വികസനത്തിന്റെ പാതയിൽ ആണ്. മാലിന്യ സംസ്കരണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തിയാണ് ബേത്തൂർപാറ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച കെട്ടിടം മലയോര മേഖലയിലെ മികച്ച വിദ്യാലയത്തിന്റെ മാറ്റ് കൂട്ടും.

ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിശ്രാന്തി മന്തിരം ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ. ഗണേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റിനി തോമസ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ഡി.ഡി.ഇ കാസർകോട് സി.കെ വാസു, ഡി.ഇ.ഒ നന്ദികേശൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, കുറ്റിക്കോൽ പഞ്ചായത്ത് മെമ്പർ മാരായ ലക്ഷ്മികൃഷ്ണൻ, പി. മാധവൻ, ശാന്ത പയ്യങ്ങാനം, ബേഡഡുക്ക പഞ്ചായത്ത് മെമ്പർ രജനി, കാസർകോട് എ.ഇ.ഒ അഗസ്റ്റിൻ ബർണാഡ്, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കെ. ബാലകൃഷ്ണൻ, സ്റ്റാഫ്സെക്രട്ടറി ബി.സി യമുന, പി.ടി.എ വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് പ്രമീള സുരേഷ്, ബേത്തൂർപാറ എ.എൽ.പി സ്കൂൾ എച്ച്.എം സണ്ണി തോമസ്സ്, ബേത്തൂർപാറ എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. മോഹൻ, സ്കൂൾ ലീഡർ ടി. അനുശ്രീ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി കെ. അശോകൻ, യു.പി അധ്യാപിക പി. പ്രേമലത, പ്രിൻസിപ്പാൾ പി.വി.ശശി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ കെ. മണികണ്ഠൻ സ്വാഗതവും ജി.എച്ച്.എസ്.എസ് ബേത്തൂർപാറ പി.ടി.എ പ്രസിഡന്റ് എ. മണികണ്ഠൻ നന്ദിയും പറഞ്ഞു.

അക്കാദമിക് ബ്ലോക്ക്, ആൺകുട്ടികൾക്കായി ആറ് ടോയ്ലറ്റുകളടങ്ങിയ ബ്ലോക്കും പെൺകുട്ടികൾക്ക് മൂന്ന് ടോയ്ലറ്റുകൾ അടങ്ങിയ ബ്ലോക്കുമാണ് നിർമ്മിച്ചത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.