Sections

റെസിഡൻഷ്യൽ സംരംഭകത്വ വർക് ഷോപ്പ്

Monday, Mar 06, 2023
Reported By Admin
Entrepreneurship Development

ചെറുകിട സംരഭകർക്ക് പരിശീലന കളരി നടത്തുന്നു


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുകിട സംരഭകർക്ക് തങ്ങളുടെ സംരംഭങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വളർത്തുന്നതിനും സഹായിക്കുന്ന പരിശീലന കളരി നടത്തുന്നു.

ആറ് ദിവസം നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ സംരംഭകത്വ വർക് ഷോപ്പ് മാർച്ച് 13 മുതൽ 18 വരെ എറണാകുളം കീഡ് ക്യാമ്പസിലാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളുണ്ടാകും.

സർട്ടിഫിക്കേഷൻ, ഭക്ഷണം ഉൾപ്പടെ 1,000/- രൂപയാണ് ഫീസ്. താത്പര്യമുള്ളവർ www.kied.info യിൽ ട്രെയ്നിങ് സെക്ഷനിൽ ഓൺലൈനായി മാർച്ച് 8ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് -0484 2532890 / 2550322.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.