Sections

കേക്ക് ആന്റ് സ്‌ക്വാഷിൽ നൈപുണ്യ വികസന സംരംഭകത്വ  വർക് ഷോപ്പ്

Wednesday, Dec 18, 2024
Reported By Admin
Kerala Institute for Entrepreneurship Development Skill Training: Cake, Jam & Squash Making

ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ കഴിയുന്ന കേക്ക്, ജാം, വിവിധ ഇനം സ്ക്വാഷുകൾ എന്നിവ നിർമിക്കുന്നതിനു സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), രണ്ടു ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഡിസംബർ 19 മുതൽ 20 വരെ കളമശേരിയിലുള്ള കീഡിന്റെ ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർക്കും സംരംഭകർ ആകാനാഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. 1,770 രൂപയാണ് രണ്ട് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ് ടി ഉൾപ്പടെ). പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ ൽ അപേക്ഷ സമർപ്പിക്കണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/0484 2550322/ 9188922785.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.