- Trending Now:
ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി സിൽക്ക് വസ്ത്രങ്ങളുടെ പ്രത്യേക പ്രദർശന വിപണന മേള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് എതിർവശത്തുള്ള പോലീസ് ക്ലബ് ഹാളിൽ ഇന്ന് (സെപ്റ്റംബർ 30) മുതൽ ഒക്ടോബർ മൂന്ന് വരെ നടത്തുന്നു.
ഖാദി സിൽക്ക് വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരണം മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള തനത് സിൽക്ക് സാരികളുടെ സിൽക്ക് വസ്ത്രങ്ങളും പ്രത്യേക റിബേറ്റിൽ മേളയിൽ ലഭിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഒരുക്കിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.