- Trending Now:
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഏജൻസി ഭവൻ കാക്കനാട് സുരഭി നഗറിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. ഖാദി ഉത്പന്നങ്ങളെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആദ്യ വിൽപ്പന തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിക്ക് നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, വി.ഡി. സുരേഷ്, സി.സി. വിജു, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, പ്രൊജക്ട് ഓഫീസർ പി.എ. അഷിത, ഖാദി സൗഭാഗ്യ മാനേജർ രേഖ വിനീസ്, ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.