- Trending Now:
അധികം ആര്‍ക്കും അറിവില്ലാത്ത സര്‍ക്കാര്‍ തലത്തില്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കുന്ന ഒരു ചെറിയ വായ്പ പദ്ധതിയുണ്ട്.5 ലക്ഷം രൂപ വരെ ലോണ്‍ സ്‌കീം അനുവദിക്കുന്ന എന്റെ ഗ്രാമം പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.എന്താണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം? ആര്‍ക്കൊക്കെയാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്? എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?
പരമ്പരാഗത ഗ്രാമവ്യവസായ സംരംഭകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് എന്റെ ഗ്രാം പ്രത്യേക തൊഴില്‍ ദാന പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്.
ഈ പദ്ധതി അനുസരിച്ച് ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ മാര്‍ജിന്‍ മണി സര്‍ക്കാര്‍ വഹിക്കുന്നു.
ഗുണഭോക്താക്കള്‍
വ്യക്തികള്‍
സഹകരണസംഘങ്ങള്‍
ധര്‍മ്മസ്ഥാപനങ്ങള്‍
സ്വയം സഹായ സംഘങ്ങള്‍
പ്രൊജക്ടിന്റെ പരമാവധി പദ്ധതി ചെലവ് എന്ന് പറയുന്നത് 500000 രൂപയാണ്.മൂലധന ചെലവിന്റെ ഓരോ ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാള്‍ക്ക് എങ്കിലും തൊഴില്‍ ലഭ്യമാക്കണം.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതിചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും.പിന്നോക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 30 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ലഭിക്കും.
ജനറല്‍ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് പ്രൊജക്ടിന്റെ ആകെ ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മടുക്കായി പദ്ധതിയില്‍ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ വേണം.മറ്റു വിഭാഗക്കാര്‍ക്ക് ഇത് 5 ശതമാനം മാത്രമാണ്.
ജനറല്‍ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ പദ്ധതി ചെലവിന്റെ 90 ശതമാനം തുക ദേശസാല്‍കൃത,ഷെഡ്യൂള്‍ഡ്,സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായി ലഭ്യമാക്കണം.മറ്റ് വിഭാഗക്കാര്‍ 95 ശതമാനം വായ്പയായി ലഭ്യമാക്കണം.
ചെറിയ വ്യവസായ സ്ഥാപനങ്ങളോ ചെറിയ സേവന സ്ഥാപനങ്ങളോ ഒരു ഡിറ്റിപി സെന്ററുകളോ ഫോട്ടോസ്റ്റാറ്റ് സെൻററുകളോ അതുപോലെ ചെറിയ ചെറിയ ഫുഡ് പ്രോസസ്സിങ് യൂണിറ്റുകളോ ബേക്കറി അച്ചാറ്,സ്‌കാഷ്,ജാം,അതുപോലെ കര കൗശല ഉൽപ്പന്നങ്ങൾ ഗാർമെൻറ് യൂണിറ്റുകൾ തുണി സഞ്ചികൾ പോലെയുള്ള യൂണിറ്റുകൾ ക്യാരി ബാഗ് പോലെയുള്ള യൂണിറ്ററുകൾ പേപ്പർ യൂണിറ്റുകൾ അതുപോലെ നിരവധി യൂണിറ്റുകൾ ഇതുപോലെ നിരവധി ആയിട്ടുള്ള ഏതുതരം സംരംഭങ്ങളും ചെയ്യാവുന്നതാണ്.
ഖാദി വ്യവസായ കമ്മിഷന്‍ നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്ന താഴെപറയുന്ന വ്യവസായങ്ങള്‍ ഒഴികെ ഏത് വ്യവസായങ്ങള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.
ഈ പദ്ധതി അനുസരിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം വഞ്ചിയൂരിലുള്ള ആസ്ഥാന ഓഫീസുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ ?
വ്യവസായം ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവര്‍ ബാങ്ക് വായ്പാ ലഭ്യത ഉറപ്പുവരുത്തി ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭ്യമാകുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അവിടെ തന്നെ സമര്‍പ്പിക്കേണ്ടതാണ്.
പദ്ധതിക്ക് പ്രത്യേക പ്രൊജക്ട് റിപ്പോര്‍ട്ട് ആവശ്യമില്ലെങ്കിലും ബാങ്കുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മതിയായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടി വരും.
ഭൂമിയുടെയും വാഹനം ആവശ്യമാണെങ്കില്‍ അതിന്റെയും വിലകള്‍ ,മൊത്തെ പ്രൊജക്ട് തുകയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല
കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ഖാദി കമ്മിഷനും അനുശാസിക്കുന്നതും ഭേദഗതി വരുത്തുന്നതുമായി എല്ലാ ലൈസന്‍സുകളും റിക്കോര്‍ഡുകളും ഉണ്ടായിരിക്കേണ്ടതും പരിശോധനയ്ക്ക് ആവശ്യമാണെങ്കില്‍ ഹാജരാക്കേണ്ടതുമാണ്.
പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും പെടുന്ന അപേക്ഷകര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്.
ജില്ലാ ഖാദിവ്യവസായ ബോര്‍ഡ് ഓഫീസ് തിരുവനന്തപുരം ഉപ്പളം റോഡ് സ്റ്റാച്യു 0471-2472896
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.