Sections

ബോക്‌സ് ഓഫീസ് കുലുക്കി കെ.ജി.എഫ് ചാപ്റ്റര്‍ 2; ഇന്ത്യയില്‍ ആദ്യ ദിനം നേടിയത് 134.5 കോടി

Saturday, Apr 16, 2022
Reported By admin
KGF 2,MOVIE

കെജിഎഫ് ചാപ്റ്റര്‍ 2.ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് ആദ്യ ദിന റിപ്പോര്‍ട്ടുകള്‍ 

 

കോവിഡ് വ്യാപനത്തെയും തിയേറ്റര്‍ പ്രതിസന്ധികളെയും തുടര്‍ന്ന് നിരവധി തവണ റിലീസ് തീയതി മാറ്റിവെയ്‌ക്കേണ്ടി വന്ന ചിത്രമാണ് കന്നഡയില്‍ നിന്നും പാന്‍ഇന്ത്യ ലെവലില്‍ തിയേറ്ററുകളിലേക്ക് കഴിഞ്ഞ ദിവസം അവതരിച്ച കെജിഎഫ് ചാപ്റ്റര്‍ 2.ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് ആദ്യ ദിന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ മത്സരയിടങ്ങളിലേക്ക് കന്നഡ സിനിമയെ ഉയര്‍ത്തി നിര്‍ത്തിയ ചിത്രമായിരുന്നു കെജിഎഫ് (KGF). ആയതിനാല്‍ത്തന്നെ മൂന്നര വര്‍ഷത്തിനു ശേഷമെത്തുന്ന കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി (KGF Chapter 2) വലിയ കാത്തിരിപ്പായിരുന്നു ചലച്ചിത്ര പ്രേമികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് കെജിഎഫ്. ആ പ്രതീക്ഷാഭാരം ചിത്രം സാധൂകരിച്ചുവെന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ബോക്‌സ് 

കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ഒരേ തരത്തില്‍ മികച്ച അഭിപ്രായം പ്രചരിച്ചതോടെ ആകെ ഇന്ത്യന്‍ ഗ്രോസിലും വന്‍ കുതിപ്പാണ് ഈ യഷ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യദിന ഒഫിഷ്യല്‍ ഇന്ത്യന്‍ ഗ്രോസ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്. 

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 കന്നഡയ്‌ക്കൊപ്പം തെലുങ്ക്,തമിഴ്,ഹിന്ദി,മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
 

Story highlights: The makers on Friday revealed that KGF 2 earned Rs 134.5 crore in India on Thursday, making it already the biggest earner in the history of Kannada cinema.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.