- Trending Now:
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെഎഫ്സി) 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങൾക്ക് നൽകുന്ന അംഗീകാരമാണിത്.
സംരംഭകത്വം കഠിനമാണ് പാളിപ്പോകാന്‍ സാധ്യതകള്‍ ഏറെയുണ്ട്
... Read More
സംരംഭക അഭിരുചിയുള്ള തൊഴിൽരഹിതർക്ക് സംരംഭങ്ങൾ സ്ഥാപിക്കാൻ അഞ്ച് ശതമാനം പലിശ നിരക്കിൽ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളിൽ വായ്പ നൽകുന്ന പദ്ധതിയാണ് സിഎംഇഡിപി. ഇതു മുഖേന ഇതുവരെ 1894 ലധികം യൂണിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു.
ദൈവത്തിന്റെ സ്വന്തം നാട് സംരംഭകത്വത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്ന ഘടകങ്ങള്‍... Read More
സംരംഭകർക്ക് അഞ്ച് ശതമാനം പലിശയ്ക്ക് രണ്ടു കോടി രൂപ വരെയുള്ള വായ്പ ഉടനടി ലഭ്യമാകും. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ടിട്ടുണ്ട്. അതിനായി ഈ വർഷം സിഎംഇഡിപി വഴി 500 കോടി രൂപ അനുവദിക്കും.
Story highlights: Kerala Chief Minister’s Entrepreneurship Development Programme of Kerala Financial Corporation received the prestigious SKOCH Award of 2022.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.