Sections

5 ശതമാനം പലിശ നിരക്കില്‍ 10 കോടി രൂപ വരെ, വായ്പാ പദ്ധതിയുമായി കെഎഫ്‌സി 

Monday, Aug 01, 2022
Reported By admin
new loan schemes

ഓരോ വര്‍ഷവും കുറഞ്ഞത് 400 ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം

 

കാര്‍ഷിക അധിഷ്ഠിത എംഎസ്എംഇകള്‍ക്കായി വായ്പാ പദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. 5% വാര്‍ഷിക പലിശ നിരക്കില്‍ 10 കോടി രൂപ വരെയുള്ള വായ്പകള്‍ പദ്ധതി പ്രകാരം ലഭിക്കും. 10 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാരിന്റെ 3% പലിശ ഇളവുമുണ്ടാകും. ഓരോ വര്‍ഷവും കുറഞ്ഞത് 400 ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

2022-23 സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് പദ്ധതി പ്രഖ്യാപിച്ചത്. കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, വിപണനം, വ്യാപാരം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന വ്യവസായ യൂണിറ്റുകള്‍ തുടങ്ങിയ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 10 വര്‍ഷമാണ് പരമാവധി തിരിച്ചടവ് കാലാവധി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.