Sections

കാര്യക്ഷമമായ സ്റ്റാഫ് മാനേജ്മെന്റിലൂടെ ബിസിനസ് വിജയം കൈവരിക്കാം

Thursday, Oct 17, 2024
Reported By Soumya
Business leader motivating and engaging with staff for business success

ബിസിനസുകാരൻ തന്റെ സ്റ്റാഫുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. ഒരു ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം സ്റ്റാഫിന്റെ കഴിവ് തന്നെയാണ്. പലപ്പോഴും പലരും ബിസിനസിൽ സ്റ്റാഫുകൾക്ക് വളരെ പ്രാധാന്യം കൊടുക്കാറില്ല. ഓണറിനെ മാത്രം ഡിപെൻഡ് ചെയ്തുകൊണ്ട് ഒരു ബിസിനസും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല അല്ലെങ്കിൽ അതിന് ഒരു ലിമിറ്റ് ഉണ്ട്. നല്ല കഴിവുള്ള സ്റ്റാഫുകൾ നിങ്ങളോടൊപ്പം ചേർന്നു കഴിഞ്ഞാൽ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ട് പോകും. അങ്ങനെ മികച്ച സ്റ്റാഫുകളെ കണ്ടെത്തുകയും അങ്ങനെയുള്ള സ്റ്റാഫുകൾക്ക് നല്ല പ്രോത്സാഹനങ്ങൾ നൽകുകയും വേണം. പ്രോത്സാഹനത്തിന്റെ ഭാഗമായി അഭിനന്ദനങ്ങൾ നൽകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റാഫുകളെ എങ്ങനെ അഭിനന്ദിക്കും അല്ലെങ്കിൽ പരിഗണിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സ്റ്റാഫുകളുമായി കുറച്ച് സമയം ചെലവഴിക്കുക. പലസ്ഥലങ്ങളിലും സ്റ്റാഫുകളും അതിന്റെ ഓണറുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. സ്റ്റാഫുകൾ ഒരു ഭാഗത്തും മുതലാളി മറ്റൊരു ഭാഗത്തും ആയിരിക്കും. സ്റ്റാഫുകളുടെ മുഖത്ത് പോലും നോക്കാത്ത നിരവധി ബിസിനസ് ഓണേഴ്സ് ഉണ്ട്. ഇത്തരം ഓണേഴ്സിനെ ഒരു ശത്രുവിനെ പോലെ ആയിരിക്കും സ്റ്റാഫുകൾ കണക്കാക്കുക. അതുകൊണ്ടുതന്നെ സ്റ്റാഫുകളോട് കുറച്ച് സമയം ചെലവഴിക്കുകയും അവരുടെ പ്രധാനപ്പെട്ട സമയങ്ങളിൽ അവരോടൊപ്പം നിൽക്കുകയും വേണം.അവരുടെ ദുഃഖകരമായ അവസ്ഥകളിൽ അവരോടൊപ്പം നിൽക്കുകയും ആശ്വാസവചനങ്ങൾ കൊടുക്കുക ഇങ്ങനെയുള്ള കാര്യങ്ങൾക് വേണ്ടി സ്റ്റാഫുകളോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബിസിനസിന് വളരെ ഗുണം ചെയ്യും.സ്റ്റാഫുകൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒരു കാര്യമായിരിക്കും അത്.
  • സ്റ്റാഫുകളുടെ പേരുകൾ അറിഞ്ഞിരിക്കുക. ഓണേഴ്സിനും തന്റെ സ്റ്റാഫുകളുടെ പേരുകൾ അറിയില്ല. സ്റ്റാഫുകളുടെ പേരുകൾ നിങ്ങൾക്കറിയാൻ സാധിച്ചാൽ അത് വളരെ നല്ലതായിരിക്കും. സ്റ്റാഫുകളുടെ പേര് അറിഞ്ഞിരിക്കുന്നത് അത് വിളിക്കുകയും ചെയ്യുന്നത് അവർക്ക് വളരെ പ്രൗഡ് ഉണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ സ്റ്റാഫുകളുടെ പേരുകൾ അറിഞ്ഞിരിക്കുന്നത് വളരെ ബഹുമാനത്തോടുകൂടി അവരോട് സംസാരിക്കുന്നത് കൊണ്ട് അവർ തീർച്ചയായും നിങ്ങൾക്ക് കടപ്പെട്ടവരായി മാറും.
  • അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുക. സ്റ്റാഫുകൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വച്ച് പറയുന്നതും അവരെ പ്രശംസിക്കുന്നത് അവർക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ബാക്കിയുള്ളവർക്ക് വളരെ പ്രചോദനം നൽകുന്ന കാര്യവുമായിരിക്കും ഇത്. നല്ല കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയുള്ള പ്രേരണ അവർക്ക് ലഭിക്കും. ഓരോ ആഴ്ചയും റിവ്യൂ മീറ്റിംഗ് നടത്തുന്ന സമയത്ത് ഇത്തരത്തിലുള്ള സ്റ്റാഫുകളെ അഭിനന്ദിക്കുന്നതിന് വേണ്ടി ഒരു നിശ്ചയസമയം മാറ്റിവയ്ക്കണം.
  • സ്റ്റാഫുകളുമായി നല്ല രീതിയിൽ സംസാരിക്കാതിരിക്കുന്ന പ്രവണത ചില ബിസിനസുകാർക്ക് ഉണ്ട്. സ്റ്റാഫുകളെ വളരെ കുറഞ്ഞ ആളുകളായി കാണുന്ന രീതി ഒരിക്കലും ശരിയല്ല. ഗിവ് റെസ്പെക്ട് ടേക്ക് റെസ്പെക്ട് എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. ബഹുമാനം അങ്ങോട്ട് കൊടുത്താൽ മാത്രമേ ഇങ്ങോട്ടും തിരിച്ചു കിട്ടുകയുള്ളൂ.
  • കുടുംബാംഗങ്ങളെയും കുട്ടികളെയും കൂടെ ഉൾപ്പെടുത്തുക. ജോലിയിൽ അവരെ ഒപ്പം കൂട്ടുക എന്നുള്ളതല്ല എന്തെങ്കിലും ഫങ്ഷൻസ് വരുമ്പോൾ കുടുംബത്തെയും ഒപ്പം കൂട്ടിക്കൊണ്ട് സ്റ്റാഫുകൾക്ക് സമ്മാനം വിതരണം ചെയ്യുന്നത് വളരെ നല്ലതാണ്.കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് സമ്മാനങ്ങളും പ്രശംസയും നേടുന്നത് അവർക്ക് വളരെ അഭിമാനകരം ആയിരിക്കും . അതോടൊപ്പം തന്നെ കുടുംബങ്ങൾ അവരുടെ ജോലി തിരക്കുകളെ അംഗീകരിക്കുകയും ചെയ്യും.കുടുംബാംഗങ്ങളുടെ സപ്പോർട്ടും അവർക്ക് ആവശ്യമാണ്. അവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ നല്ല ഒരു സ്റ്റാഫിനെ നിങ്ങൾക്ക് കിട്ടില്ല എന്നത് കൂടി ഓർക്കണം.
  • അടുത്ത ഒരു കാര്യമാണ് നിങ്ങളുടെ സ്റ്റാഫ് പറയുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. ചില സ്റ്റാഫുകൾ മികച്ച ആശയങ്ങൾ പറയും ആശയങ്ങൾ മികച്ചതാണെങ്കിൽ അത് പ്രാവർത്തികമാക്കാൻ വേണ്ടി ശ്രമിക്കുക. അത് അവരുടെ അഭിപ്രായമാണ് എന്ന തരത്തിൽ പറഞ്ഞുകൊണ്ട് വേണം ചെയ്യുവാൻ. ചില ആളുകൾ സ്റ്റാഫുകൾ പറയുന്ന ആശയങ്ങൾ അവർ കണ്ടുപിടിച്ചതാണെന്ന തരത്തിൽ അവതരിപ്പിക്കാറുണ്ട്. ഇത് ആ സ്റ്റാഫിനെ നിങ്ങളിൽ അപ്രീതി ഉണ്ടാക്കുവാനും പിന്നീട് നല്ല ആശയങ്ങൾ അവർ പറയാതെ ആവുകയും ചെയ്യും.
  • സ്റ്റാഫുകളെ വിമർശിക്കുമ്പോൾ പബ്ലിക്കായി ചെയ്യാതിരിക്കുക. വ്യക്തിപരമായ വിമർശനങ്ങൾ നടത്തുക തന്നെ വേണം പക്ഷേ അത് മറ്റ് സ്റ്റാഫുകളെ വിളിച്ചുകൂട്ടി അവരെ അപമാനിക്കുന്ന തരത്തിൽ ആകരുത്. ബോഡി ഷേമിങ് തെറി പറയുക ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത്. അവരോട് വ്യക്തിപരമായി അല്ലെങ്കിൽ ഇതിന് നിയോഗിക്കപ്പെട്ട ഒന്നോ രണ്ടോ സ്റ്റാഫുകളുടെ കൂടെ പറയാം . പബ്ലികായ തരത്തിൽ ഒരാളെയും അവഹേളിക്കുന്ന രീതിതുടരരുത്.
  • ബിസിനസ് ചെയ്യുന്ന സമയത്ത് താഴ്ന്ന ജോലി ചെയ്യുന്ന ആളുകളെയും ബഹുമാനിക്കുക. പല സ്ഥാപനങ്ങളിലും തൂപ്പുകാർ, ഹൗസ് കീപ്പേഴ്സ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നവരെ ശ്രദ്ധിക്കാറുപോലുമില്ല. ഇത്തരക്കാരെ വളരെ ബഹുമാനത്തോടുകൂടി കാണണം. ഇത്തരത്തിലുള്ള സ്റ്റാഫുകളും ഒരു സ്ഥാപനത്തിൽ വളരെ പ്രധാനപ്പെട്ടവർ തന്നെയാണ്. ചിലപ്പോൾ ഇവരുടെ സ്വഭാവ രീതികൾ കൊണ്ടായിരിക്കാം ചില കസ്റ്റമർ നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്നത്. ഉദാഹരണമായി ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെക്യൂരിറ്റി ഉണ്ടെങ്കിൽ അയാൾ വിചാരിച്ചാൽ നിങ്ങളുടെ ബിസിനസിനെ ഇല്ലാതാക്കാൻ കഴിയും. ഓരോ വണ്ടി വരുമ്പോഴും പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചുകൊടുത്ത് വിനയപൂർവ്വം അവരുടെ അടുത്ത് പെരുമാറി ഷോപ്പിലേക്ക് എത്തിക്കേണ്ടത് സെക്യൂരിറ്റിയുടെ ജോലിയാണ്. പക്ഷേ ആ സെക്യൂരിറ്റിക്കാരൻ വളരെ ദേഷ്യത്തോടും വളരെ മോശമായി വരുന്ന കസ്റ്റമേഴ്സിനോട് പെരുമാറി കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ് തീർച്ചയായും പിന്നോട്ട് അടിക്കുക തന്നെ ചെയ്യും. അങ്ങനെയുള്ള സ്റ്റാഫുകളെ പ്രചോദിപ്പിക്കുകയും അവരുടെ അടുത്ത് പോയി സംസാരിക്കുകയും അവരുടെ നല്ല പ്രവർത്തികളെ അഭിനന്ദിക്കുകയും എങ്ങനെയാണ് നല്ല കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള പരിശീലനങ്ങളും പരിഗണനയും കൊടുക്കുന്ന സമയത്ത് നിങ്ങളുടെ ബിസിനസ്സിൽ ഉണ്ടാവുന്ന വളർച്ച ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കും.

ഇത്രയും കാര്യങ്ങൾ സ്റ്റാഫുകളെ പ്രചോദിപ്പിക്കുന്ന കാര്യത്തിൽ ഉൾപ്പെടുത്താൻ ഒരിക്കലും മടിക്കരുത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.