മാറ്റി ചിന്തിക്കേണ്ട ചില മനോഭാവങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ചില മനോഭാവങ്ങൾ കൊണ്ടാണ് പലർക്കും പല കാര്യങ്ങളും ചെയ്യാൻ കഴിയാത്തത് കഴിവില്ലാത്തത് കൊണ്ടല്ല. പലരും നല്ല വീട്, പുതിയ കാര്യങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം, കുട്ടികൾക്ക് പരമാവധി നേട്ടങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആഗ്രഹിക്കുന്നവരാണ്. പക്ഷേ അവർക്കത് നേടുവാൻ സാധിക്കുന്നില്ല. അതിന് കാരണം അവരുടെ മനോഭാവത്തിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ്. എല്ലാ മനുഷ്യജീവികൾക്കും വിജയം ആവശ്യമാണ്. ആരുംതന്നെ സാധാരണ കാര്യങ്ങൾക്കിടയിൽ കിടന്ന് ജീവിതം അവസാനിക്കുവാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവരുടെ മനോഭാവത്തിലെ പ്രശ്നങ്ങൾ കൊണ്ടാണ് ജീവിതവിജയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തത്. മാറ്റേണ്ട ചില മനോഭാവങ്ങൾ എന്തൊക്കെയാണ്.
- ചിലരുടെ മനോഭാവം ബാക്കിയെല്ലാവരും മികച്ചവരാണ് താൻ ഇവിടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആളാണ് എന്നതാണ്. ഇത് ജീവിതത്തെ വളരെ അസാധാരണമായ ഒരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
- ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആ പ്രതിസന്ധിയിൽ തന്നെ നിരവധി അവസരങ്ങളും ഉണ്ടാകും. മികച്ച മനോഭാവമുള്ള ഒരാൾക്ക് അത് ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രശ്നമുണ്ടാകുമ്പോൾ പാനിക് ആകാതെ അത് എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കുന്ന മനോഭാവമുള്ള ആളുകൾക്ക് പ്രശ്നങ്ങളിൽ നിന്ന് അവസരങ്ങൾ കണ്ടെത്തുവാൻ സാധിക്കും.
- ചില ആൾക്കാർ ചിന്തിക്കാറുള്ളത് താൻ ഒന്നിനും കൊള്ളാത്തവനാണ് അതുകൊണ്ട് തനിക്ക് ഒന്നും തന്നെ കാര്യമായി ചെയ്യാൻ കഴിയില്ല അതുകൊണ്ട് തന്നെ തനിക്ക് വലിയ കാര്യങ്ങളൊന്നും കിട്ടുകയുമില്ല. താൻ പ്രധാനിയല്ല എന്ന് അയാൾ കരുതുന്നു. അതുകൊണ്ട് അയാൾ ചെയ്യുന്നതിൽ എല്ലാം അപ്രധാനിയുടെ മുദ്രപതിഞ്ഞിരിക്കും. കുറേക്കാലം കഴിഞ്ഞ് പോകുമ്പോൾ അയാളോട് തന്നെയുള്ള വിശ്വാസമില്ലായ്മ അയാളുടെ വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാ പ്രതിഫലിക്കും. ഇങ്ങനെ ഇവർ സാധാരണ ഒരാളിനെ പോലെ ചിന്തിച്ചു, പ്രവർത്തിച്ചും ജീവിക്കുന്നു. ഇത് തനിക്കൊന്നും കഴിയില്ല എന്ന മനോഭാവത്തിൽ നിന്ന് ഉടലെടുത്തതാണ്.
- നാം നമ്മിൽ എന്താണ് കാണുന്നത് അത് തന്നെയാണ് മറ്റുള്ളവരും കാണുന്നത്. നിങ്ങൾക്ക് നിങ്ങൾ തന്നെ വില നൽകിയില്ലെങ്കിൽ അത് മറ്റാരും നൽകുകയില്ല. ഈ മനോഭാവം തീർച്ചയായും മാറ്റേണ്ടതാണ്.
- ചില ആൾക്കാർക്ക് ജീവിതത്തിൽ അവസരങ്ങൾ കണ്ടെത്തുവാൻ സാധിക്കില്ല. ഏതെങ്കിലും അവസരം തന്റെ മുന്നിൽ വന്നു നിന്നാലും ആ അവസരങ്ങളെ ഒഴിവ് കഴിവുകൾ പറഞ്ഞുകൊണ്ട് അതിനെ തട്ടിമാറ്റുന്ന പ്രവണതയുണ്ട്. ഇപ്പോൾ സമയമായില്ല ഇനി അടുത്തത് വരട്ടെ നോക്കാം എനിക്ക് കുറച്ചുകൂടി തയ്യാറെടുക്കാൻ ഉണ്ട്, എന്നിങ്ങനെയുള്ള മനോഭാവം ചില ആളുകൾക്ക് ഉണ്ട്. ഇങ്ങനെ അവസരങ്ങൾ എപ്പോഴും നിങ്ങളെ തേടി വരാറില്ല. കിട്ടുന്ന അവസരത്തെ സമൃദ്ധമായി ഉപയോഗിക്കാൻ പഠിക്കണം. പലപ്പോഴും റിസ്ക് ഏറ്റെടുക്കാനുള്ള ധൈര്യക്കുറവ് കൊണ്ടും ഈ അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്. ഇത് നിങ്ങളുടെ തെറ്റായ മനോഭാവം കൊണ്ടാണ്.
- ചിലർ മറ്റുള്ളവരുടെ പരിഹാസം കേൾക്കുമ്പോൾ തളർന്നു പോകുന്നവരാണ്. ഇത് മനോഭാവത്തിലുള്ള പ്രശ്നമാണ്. ചില ആളുകൾ പരിഹസിക്കുന്നത് അത് അവരുടെ സ്വഭാവമാണെന്ന് അവരുടെ പരിഹാസം തന്നെ യാതൊരു തരത്തിലും ഏൽക്കുന്നില്ല എന്നും ചിന്തിക്കുന്ന മനോഭാവമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം അവയെല്ലാം പാഴ് വാക്കുകളാണ്. മറ്റുള്ളവർക്ക് നിങ്ങളെ കുറിച്ചുള്ള തെറ്റായ സങ്കല്പങ്ങൾ ഒന്നും ഏൽക്കാതിരിക്കാൻ ധൈര്യപൂർവ്വമായ മനോഭാവം സ്വീകരിക്കുക.
- മികച്ച മനോഭാവമുള്ള ആളുകളാണ് വലിയ രീതിയിലുള്ള കണ്ടുപിടിത്തങ്ങൾ നടത്തുന്നത്. പക്ഷേ ഇവരൊക്കെ സാധാരണക്കാരായിരുന്നു. എല്ലാവരും ജനിക്കുമ്പോൾ തന്നെ എല്ലാ കഴിവുകളും കൊണ്ടുവരുന്നവരല്ല. എന്നാൽ അവർ ആ കഴിവുകൾ മികച്ച മനോഭാവത്തിലൂടെ വളർത്തിയെടുത്തവയാണ്. അതുകൊണ്ട് തന്നെ മികച്ച മനോഭാവമുള്ള ഒരാൾ ആകാൻ വേണ്ടി നിങ്ങൾ ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത വിജയത്തിൽ സ്ഥിരതയുടെ പങ്ക്; ലക്ഷ്യങ്ങൾ നേടാൻ സ്ഥിരത വളർത്തേണ്ടതെങ്ങനെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.