പലരും റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിൽക്കുന്ന ആളുകളാണ്, ഇല്ലെങ്കിൽ അതിലോട്ടു വരാൻ താൽപര്യപ്പെടുന്നവരാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യാൻ താല്പര്യമുള്ള ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- റിയൽ എസ്റ്റേറ്റ് വളരെ വേഗത്തിൽ ബിസിനസ് നടത്താൻ പറ്റുന്ന ഒരു മേഖലയല്ല എന്ന് മനസ്സിലാക്കുക. റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരാൾ ഒരു സ്ഥലം വിറ്റ് ലാഭമുണ്ടാക്കുന്നത് കണ്ടു കഴിഞ്ഞാൽ തനിക്കും അതുപോലെ ചെയ്യണം എന്ന് ആഗ്രഹിച്ചുകൊണ്ട് ബിസിനസിലോട്ട് ഇറങ്ങുന്ന ആളുകളാണ് പലരും. എന്നാൽ ഇത് വളരെ മണ്ടത്തരമായ ഒരു കാര്യമാണ്. ഇവർക്ക് റിയൽ എസ്റ്റേറ്റ് രംഗം വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണമെന്നില്ല.ഈ മേഖലയിൽ അബദ്ധങ്ങൾ പറ്റുവാനുള്ള സാധ്യതകൾ കൂടുതലാണ്.പൈസ നഷ്ടം വരാനുള്ള സാധ്യതയുണ്ട് ഇതൊക്കെ മനസ്സിലാക്കി വേണം റിയൽ എസ്റ്റേറ്റിലേക്ക് വരേണ്ടത്.
- റിയൽ എസ്റ്റേറ്റ് രംഗത്തെക്കുറിച്ച് സാമാന്യമായ പരിചയം നിങ്ങൾക്കുണ്ടായിരിക്കണം. വാങ്ങുന്നതിനെക്കുറിച്ചും വില്പനയെ കുറിച്ചും രേഖകളെക്കുറിച്ചും വ്യക്തമായ ധാരണ ആദ്യം തന്നെ ഉണ്ടാക്കണം.
- പലപ്പോഴും റിയൽ എസ്റ്റേറ്റ് രംഗത്ത് പാർട്ണർമാരുടെ സഹായത്തോടുകൂടി ആയിരിക്കും ചെയ്യുക. നിങ്ങളോടൊപ്പം ഉള്ള പാർട്ണർമാർ സത്യസന്ധരാണെന്ന് പരിശോധിക്കുക. പല ആളുകളുടെയും വാചകങ്ങളിൽ വിഴാതെ കൂടെ നിൽക്കുന്ന ആളുടെ ചരിത്രം.എന്താണ് അവരുടെ സാമ്പത്തിക നില,എന്താണ് സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി പരിശോധിച്ചതിനു ശേഷമേ ഒപ്പം കൂട്ടാൻ പാടുള്ളൂ.
- വികാരപരമായി ഒരിക്കലും റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് വരാൻ പാടില്ല. മറ്റൊരാൾ നമ്മുടെ മുന്നിൽ നിന്ന് റിയൽ എസ്റ്റേറ്റ് ലാഭത്തെക്കുറിച്ചും വമ്പിച്ച നേട്ടങ്ങളെക്കുറിച്ചുംവാതോരാതെ സംസാരിക്കുമ്പോൾ, അതിൽ ആഗ്രഹം തോന്നി റിയൽ എസ് രംഗത്തേക്ക് ഇറങ്ങാം എന്ന് വിചാരിക്കുന്നത് പിന്നീട് അബദ്ധങ്ങളിലേക്ക് കൊണ്ട് എത്തിക്കാം. ഒരു ആവേശത്തിന്റെ പുറത്തൊരിക്കലും റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങാൻ പാടില്ല. അതിനെക്കുറിച്ച് വ്യക്തമായി ചിന്തിച്ച് ആലോചിച്ച് മാത്രമേ റിയൽഎസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങാൻ പാടുള്ളൂ.
- റിയൽ എസ്റ്റേറ്റ് സ്ഥലം,സമയം എന്നിവ വളരെ പ്രാധാന്യമുണ്ട്. ഏത് സ്ഥലത്താണ് നിങ്ങൾ റിയൽ എസ്റ്റേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ഏത് കാലഘട്ടത്തിലാണ് എന്നുള്ളതും വളരെ പ്രധാനപ്പെട്ടതാണ്.സിറ്റിക്ക് ചുറ്റുമുള്ള സ്ഥലത്താണ് ഏറ്റവും കൂടുതൽ ഗ്രോത്ത് ഉള്ളത്.സിറ്റിക്ക് അകത്ത് വസ്തു വാങ്ങി കഴിഞ്ഞാൽ വളരെ പെട്ടെന്ന് പോകാൻ പറ്റിയ സമയമല്ല ഇപ്പോൾ ഉള്ളത്. അതുകൊണ്ട് വസ്തു വിൽക്കാൻ പറ്റിയ സമയമാണോ ഏത് ഭാഗത്താണ് വസ്തു ഉള്ളത് ഇതൊക്കെ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ഇതിനെക്കുറിച്ച് ഒക്കെ നോക്കി പഠിച്ചതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ.
- റിയൽ എസ്റ്റേറ്റ് ഇറങ്ങുന്നതിനു മുമ്പായി നിങ്ങൾക്ക് അഡൈ്വസറായി ആൾക്കാർ വേണം. ആയിട്ടുള്ള അഡ്വക്കേറ്റുമാർ എക്സ് എക്സ്പീരിയൻസ് ആയിട്ടുള്ള വാല്യുവേറ്റർ ഇങ്ങനെ ഒരു തേർഡ് ഒപ്പീനിയൻ എടുക്കുന്നതിന് കണക്കായിട്ടുള്ള ആളുകൾ നിങ്ങളോടൊപ്പം വേണം.അവരുടെ അഭിപ്രായങ്ങൾ കിട്ടിയതിനുശേഷം മാത്രമാണ് ഒരു വസ്തു വാങ്ങുവാൻ വേണ്ടി ഇറങ്ങി പുറപ്പെടുവാനുള്ളത്.
- സത്യസന്ധമായി ചെയ്യുന്നവർ മാത്രമേ മുന്നോട്ടു പോവുകയുള്ളൂ.നിയമ വശങ്ങളൊക്കെ നോക്കി നിയമപരമായി മാത്രം ചെയ്തുകൊണ്ട് മുന്നോട്ടുപോവുക കാരണം ആദ്യമൊക്കെ വിജയം ഉണ്ടാകും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ പരാജയത്തിലേക്ക് കൊണ്ട് എത്തിക്കുവാനാണ് സാധ്യത. അത് ശ്രദ്ധയോടെ കൂടി പരസ്പരം നിരീക്ഷിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങാൻ പാടുള്ളൂ.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
വസ്തു വാങ്ങുമ്പോൾ ആവശ്യമായ രേഖകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.