Sections

ബിസിനസ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Oct 22, 2024
Reported By Soumya
Essential tips for starting a successful business

നിങ്ങളുടെ കമ്പനി പലപ്പോഴും ബിസിനസുകൾ ചെയ്യുമ്പോൾ ഇനിയൊരു ബിസിനസിന് സാധ്യതയുണ്ടോ എന്ന് പലപ്പോഴും അന്വേഷിക്കാറുണ്ട്. പല ആളുകളും പുതിയതായി ചെയ്യുന്ന ബിസിനസിനോട് ചേർന്ന് മറ്റു ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കാറുണ്ട്. ഉദാഹരണമായി ഒരാൾ നല്ല രീതിയിൽ ഹോട്ടൽ നടത്തിക്കൊണ്ടു പോവുകയാണെങ്കിൽ അതിനടുത്ത് തന്നെ മറ്റൊരു ഹോട്ടൽ തുടങ്ങുന്നത് പതിവാണ്. ഇത് ചിലപ്പോൾ രണ്ടുപേരുടെയും ബിസിനസ് ഇല്ലാതാക്കാൻ കാരണമാകും. ഈ തരത്തിൽ അല്ല ഒരു ബിസിനസ് ആരംഭിക്കേണ്ടത്. ആരംഭിക്കുമ്പോൾ എങ്ങനെ തയ്യാറെടുപ്പുകൾ നടത്തണം എന്നതിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ ലോക്കൽ എക്കോണമി ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്ന.

  • വളരുവാൻ വേണ്ടിയുള്ള എല്ലാ അവസരങ്ങളും ഈ ലോകത്ത് സമൃദ്ധമായി ഉണ്ട്.നിങ്ങൾ അത് സൂക്ഷ്മമായി പരിശോധിക്കണം എന്ന് മാത്രം. ലോകത്തിന്റെ പുതിയ മാറ്റങ്ങൾ അതിന്റെ അലയൊളിയാണ് എന്ന് മനസ്സിലാക്കുക.
  • നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് മൂല്യം ഉണ്ടാവുക. മൂലവത്തായ കാര്യങ്ങൾ അല്ല പലപ്പോഴും ചെയ്യാറുള്ളത്. ചെയ്യുന്ന കാര്യത്തിൽ മൂല്യമുണ്ടാകണം എന്നതിൽ ഉറപ്പുവരുത്തണം. മൂല്യങ്ങൾ ഇല്ലാത്ത ഏതൊരു കാര്യം ചെയ്താലും അതിനെ തുടർച്ചയായി മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കില്ല.
  • നിങ്ങൾ ചെയ്യുന്ന ബിസിനസ്സിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാകണം. ഒരിക്കലും പൈസ ഉണ്ടാക്കുവാനുള്ള ഒരു വേദി മാത്രമാകരുത് ബിസിനസ്. മറ്റുള്ളവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും അതിൽ ഉണ്ടെങ്കിൽ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ.
  • നിങ്ങളുടെ പാഷൻ തിരിച്ചറിയുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിയാണെങ്കിൽ എന്ത് തടസ്സങ്ങൾ ഉണ്ടെങ്കിലും അത് ചെയ്യുവാൻ വേണ്ടി നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ജോലിയാണെങ്കിൽ മറ്റുള്ളവർ ചെയ്യുന്നത് കണ്ട് അതിന്റെ ഒരു ആവേശത്തിൽ ചെയ്യുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ മടുപ്പ് ഉണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങൾ ചെയ്യുന്ന ബിസിനസ് പാഷൻ ഉണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുക.
  • അനാവശ്യമായ മസില് പിടിത്തവും താൻ പെരുമയും ഒഴിവാക്കുക. ചില ആളുകൾ ബിസിനസ് ചെയ്ത് ഒരുപാട് പണം ഉണ്ടാക്കണം എന്ന് ചിന്തിച്ചു കൊണ്ട് തന്നെ മറ്റുള്ളവരെ നിന്ന് വ്യത്യസ്തമായി ജീവിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും.പക്ഷേ അവർക്ക് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. മറ്റുള്ളവരോട് എളിമയോടെ ബഹുമാനത്തോടുകൂടിയും പരസ്പര സഹകരണത്തോടുകൂടി ജീവിക്കുന്ന ഒരാൾക്ക് മാത്രമേ ബിസിനസ് നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ബിസിനസ് എന്ന് പറഞ്ഞാൽ പരസ്പര സഹകരണം കൂടിയാണ്.
  • മറ്റൊരു കാര്യം നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ്.
  • നിങ്ങളുടെ ബിസിനസ് കണ്ട് ഒരു പ്രചോദനം എപ്പോഴും ഉണ്ടാകണം. ആമസോൺ എന്ന കമ്പനി അവരുടെ ലോഗോയിൽ A- Z എന്ന് കാണിച്ചിട്ടുണ്ട് അതിനർത്ഥം A- Z വരെയുള്ള സാധനങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ് എന്നുള്ളതാണ്. ഇതുപോലെ തന്നെ നിങ്ങളുടെ കമ്പനി നിങ്ങളെയും മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്നതായിരിക്കണം.

ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കിയതിനുശേഷം വേണം ബിസിനസിലേക്ക് ഇറങ്ങേണ്ടത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.