Sections

കേരളോത്സവം - 2023; ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു

Thursday, Jul 27, 2023
Reported By Admin
Keralotsavam 2023

കേരളോത്സവം - 2023 ലോഗോ ക്ഷണിച്ചു


കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിൻറെ ഈ വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു.

A4 സൈസിൽ മൾട്ടി കളറിൽ പ്രിൻറ് ചെയ്ത എൻട്രികൾ  ആഗസ്റ്റ് 16 - ന് വൈകുന്നേരം 5 ന് മുൻപായി ലഭിച്ചിരിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ കേരളോത്സവം - 2023 ലോഗോ എന്ന് രേഖപ്പെടുത്തി അയക്കുക.

വിലാസം: മെമ്പർ സെക്രട്ടറി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെൻറർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം - 43 ഫോൺ - 0471-2733139,2733602.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.