Sections

വ്യവസായ കേരളത്തിന്റ വളർച്ചയുടെ കഥയുമായി കേരളീയം 'ചരിത്ര മതിൽ'

Friday, Nov 03, 2023
Reported By Admin
Keraleeyam History Wall

സംസ്ഥാനത്തിന്റെ, 1956 മുതലുള്ള വ്യാവസായികരംഗത്തെ ചരിത്രനിമിഷങ്ങൾ പ്രദർശിപ്പിച്ച് കേരളീയം. ഓരോ വർഷങ്ങൾക്കുമുണ്ട് ഓരോരോ രേഖപ്പെടുത്തലുകൾ. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് ഒരുക്കിയ 'ചരിത്ര മതിൽ' അത്തരത്തിൽ ഒരു രേഖപ്പെടുത്തലാണ്. കേരളപ്പിറവി മുതൽ നാളിതുവരെ വ്യവസായവകുപ്പ് കൈയൊപ്പ് ചാർത്തിയ ചരിത്രനിമിഷങ്ങൾ 'ചരിത്രമതിലാ'യി പുത്തരിക്കണ്ടം മൈതാനത്ത് ഉയർന്നുനിൽക്കുന്നു. 2022ൽ പുറത്തിറങ്ങിയ സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ നയം വരെയുള്ള ചരിത്രം ഈ മതിലിൽ നിന്നു വായിച്ചെടുക്കാം.

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ്, ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, സിഡ്കോ എന്നിവയെല്ലാം സ്ഥാപിച്ച ചരിത്രം മതിലിന്റെ ഭാഗമാണ്. കൈത്തറി, ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റ് എന്നിവയുടെ തുടക്കം സംരംഭകവർഷം: ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന പദ്ധതി തുടങ്ങി വകുപ്പിന്റെ നാഴിക കല്ലുകൾ ഓരോന്നും വർഷങ്ങൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് ചരിത്രമതിലിൽ. പുത്തരിക്കണ്ടം മൈതാനത്ത് വ്യവസായ മേളയുടെ പ്രവേശന കാവടത്തിനരികെയാണ് വ്യവസായചരിത്ര മതിൽ ഒരുക്കിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.