- Trending Now:
ഭക്ഷ്യ ഉൽപന്നങ്ങൾ, കാലിത്തീറ്റ, ധാതു മിശ്രിതങ്ങൾ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്
എറണാകുളം മേഖലാ യൂണിയൻ ആസ്ഥാനത്ത് കേന്ദ്ര സർക്കാർ ധനസഹായത്തോടെ മിൽമ പുതുതായി പണികഴിപ്പിച്ച ആധുനിക ഗുണ പരിശോധന കേന്ദ്രം - സ്റ്റേറ്റ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിൻറെ നടത്തിപ്പ് CALF നു കൈമാറും. ദേശീയ ക്ഷീര വികസന ബോർഡിൻറെ (NDDB) പൂർണ ഉടമസ്ഥതയിലുള്ള CALF (സിഎഎൽഎഫ് ) ലിമിറ്റഡുമായി കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF-മിൽമ) കരാർ ഒപ്പിട്ടു.
കരാർ പ്രകാരം സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പ് 10 വർഷത്തേക്ക് കാഫ് (സിഎഎൽഎഫ് ) ലിമിറ്റഡിന് മിൽമ കൈമാറി. 10 കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബിൽ വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ, കാലിത്തീറ്റ, ധാതു മിശ്രിതങ്ങൾ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്.
NDDB ചെയർമാൻ ഡോ. മീനേഷ് സി ഷാ, മിൽമ ചെയർമാൻ കെ എസ്. മണി, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി. ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ എൻഡിഡിബി CALF ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് സുബ്രഹ്മണ്യവും മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫും തമ്മിൽ ഗുജറാത്ത് ആനന്ദിലെ എൻഡിഡിബിയിൽ വച്ചാണ് കരാർ ഒപ്പുവച്ചത്.
സ്റ്റേറ്റ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എൻഡിഡിബിയുമായി മിൽമ ചർച്ചകൾ നടത്തിയിരുന്നു. ദേശീയ ക്ഷീര വികസന പദ്ധതിയുടെ ധനസഹായത്തോടെ എറണാകുളം മേഖലാ യൂണിയൻ ആസ്ഥാനത്ത് മിൽമ ആരംഭിച്ചതാണ് സംസ്ഥാന സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബ്. അന്താരാഷ്ട്ര നിലവാരത്തിൽ ലാബ് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അക്രഡിറ്റേഷനുകൾ നേടുന്നതിനുമുള്ള സാങ്കേതിക പിന്തുണ എൻഡിഡിബി നൽകും. എഫ്എസ്എസ്എഐ, ബിഐഎസ് തുടങ്ങിയവയുടെ റഫറൽ ലബോറട്ടറിയായി ലാബ് മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.