- Trending Now:
ഒന്നാംസ്ഥാനത്തുള്ള ബൈജൂസ്,ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക്ക് കമ്പനിയാണ്
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി ബൈജൂസ്. 22 ബില്യണ്‍ ഡോളര്‍ മൂല്യം നേടി ഒന്നാംസ്ഥാനത്തുള്ള ബൈജൂസ്,ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക്ക് കമ്പനിയാണ്. ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളില്‍ പ്രമുഖരായ സ്വിഗ്ഗി ,10.7ബില്ല്യണ്‍ ഡോളറുമായി രണ്ടാംസ്ഥാനത്താണ്.
9.6ബില്യണ്‍ ഡോളറുമായി മൂന്നാംസ്ഥാനത്താണ് ഹോട്ടല്‍,ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രമുഖ സ്റ്റാര്‍ട്ടപ്പായ ഒയോ. 140മില്യണ്‍ ഉപയോക്താക്കളുള്ള സ്‌പോര്‍ട്‌സ് ടെക്‌നോളജി കമ്പനി ഡ്രീം 11 ന് 8 ബില്യണ്‍ ഡോളറാണ് മൂല്യം. ഇന്ത്യയില്‍ നിലവിലെ പ്രധാന ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ റേസര്‍പേയുടെ മൂല്യം 7.5ബില്യണ്‍ ഡോളറാണ്.
ഈ വര്‍ഷം ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗിന് തയ്യാറെടുക്കുന്ന ഒല കാബ്‌സ് 7.3 ബില്യണ്‍ ഡോളര്‍ മൂല്യം നേടി. മണി ട്രാന്‍സാക്ഷന്‍ ആപ്പായ ഫോണ്‍പേ നേടിയ മൂല്യം 5.5ബില്യണ്‍ ഡോളറാണ്. ഒല ഇലക്ട്രിക, പൈന്‍ ലാബ്, വേര്‍സ്, ഓഫ് ബിസിനസ് തുടങ്ങിയ 5 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം 5ബില്യണ്‍ ഡോളറാണ്.
100മില്യണ്‍ ഉപയോക്താക്കളുള്ള മീഷോ 4.9ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെയിടയില്‍ മികച്ചുനില്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.