- Trending Now:
കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാണ് ഓടുക. ബിജെപി കൊച്ചിയിൽ നടത്തുന്ന യുവം സമ്മേളനം 24ന് നടക്കും. അവിടെനിന്നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി 25ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തേ 25ന് യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്രമെത്തി പ്രധാനമന്ത്രി മടങ്ങുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
കേരളത്തിലെ റോഡുകളെ സേഫ് ആക്കാൻ എഐ രംഗത്തെത്തുന്നു... Read More
എന്നാൽ, കേരളത്തിലെ വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കു സജ്ജമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയത്. വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പരമാവധി സ്ഥലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. ഇത്തരം 2 ട്രെയിനുകൾ കേരളത്തിനു ലഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. വന്ദേഭാരത് ട്രെയിനുകൾക്ക് ഉദ്ദേശിച്ചിട്ടുള്ള വേഗം തുടക്കത്തിൽ കേരളത്തിൽ ഉണ്ടാകില്ല. പാളം പുനഃക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ സർവേ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് ഇന്നു തിരുവനന്തപുരത്തെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.