- Trending Now:
12-സ്‌ക്രീൻ സൂപ്പർപ്ളെക്സാണ് ലുലുവിൽ പ്രവർത്തനമാരംഭിക്കുന്നത്
കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികൾക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീൻ സൂപ്പർപ്ളെക്സാണ് ലുലുവിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്‌ക്രീനുകളിൽ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ്.
ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തീയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി പറഞ്ഞു.
അവതാർ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നത്. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകർഷണം. ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപ കല്പന. മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്ട് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളുടെ ആകർഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.