- Trending Now:
ദോശ, അപ്പം, ഇഡ്ഡ്‌ലി മാവുകള്‍ക്ക് ഒന്നാം തിയതി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.
തിരുവനന്തപുരം: അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിന് തുടര്‍ന്ന് ദോശ, അപ്പം മാവിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ഓള്‍ കേരള ബാറ്റേഴ്സ് അസോസിയേഷന്‍ ആണ് ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. 5 മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കാനാണ് അസോസിയേഷന്റെ നീക്കം. അരി, ഉഴുന്ന് എന്നിവയുടെ വില ഉയര്‍ന്നതും ഇന്ധന വില വര്‍ദ്ധനവുമാണ് മാവിന്റെ വില വര്‍ധിപ്പിക്കാനുള്ള കാരണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ദോശ, അപ്പം, ഇഡ്ഡ്‌ലി മാവുകള്‍ക്ക് ഒന്നാം തിയതി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.
47-മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നു. നേരത്തെ നികുതി ചുമത്തുന്നതില്‍ ഇളവ് ലഭിച്ചിരുന്ന പല ഉല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്തവയുടെയും ലേബല്‍ നല്‍കിയവയുടെയും വിലയിലാണ് ജിഎസ്ടി കൂടെ ഉള്‍പ്പെടുത്തുന്നത്. ജിഎസ്ടി കൂടി വന്നതോടു കൂടി പല നിര്‍മ്മാതാക്കളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായി അസോസിയേഷന്‍ വ്യക്തമാക്കി.
വിലക്കയറ്റത്തില്‍ വലഞ്ഞ നിര്‍മ്മാതാക്കള്‍ക്കുള്ള കനത്ത പ്രഹരമായിരുന്നു ജിഎസ്ടി വര്‍ധന. മുന്‍കൂട്ടി പാക്ക് ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടിയതോടെ നിര്‍മാണ ചെലവും വര്‍ധിക്കുകയാണ്. കടക്കെണിയിലാണ് ഇന്ന് പല വ്യവസായികളും. വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന് അസോയിയേഷന്‍ പറയുന്നു,
മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഈ മാസം 18 മുതല്‍ വര്‍ധിച്ചിരുന്നു. തൈര്, ലസ്സി, വെണ്ണ, പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.