- Trending Now:
കർഷകരുടെ ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിന് അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തി കേരളഗ്രോ ബ്രാൻഡിൽ പ്രീമിയം ഔട്ട് ലെറ്റുകൾ വഴി വിറ്റഴിക്കും.
സംസ്ഥാനത്താകെ ഇത്തരത്തിൽ തുറക്കുന്ന 14 ഔട്ട്ലറ്റുകൾ ഫാം പ്ലാൻ അധിഷ്ഠിത എഫ് പി ഓകൾക്കും മറ്റു മാർഗങ്ങളിലൂടെ സ്ഥാപിത മായ എഫ് പി ഒകൾക്കും നടത്താൻ കഴിയും. കുടുംബശ്രീ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ് /രജിസ്റ്റേർഡ് ഓർഗനൈസേഷനുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ ഏറ്റെടുക്കാം. ഒരു യൂണിറ്റിനു പരമാവധി ഒറ്റത്തവണ പിന്തുണ.
10 ലക്ഷം രൂപ നിരക്കിൽ ഒരു എഫ് പി ഒ ക്ക് അത്തരം രണ്ട് യൂണിറ്റുകൾ വരെ ആരംഭിക്കാം. ഇത് യൂണിറ്റു സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനും വിനിയോഗിക്കാം. ആകെ ചെലവിന്റെ 50 ശതമാനം സബ്സിഡി. അനുയോജ്യരായ ഏജൻസികൾക്ക് അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകൾ നവംബർ 10 ന് അകം ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കണം. ഫോൺ : 0468 2222597.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.