Sections

സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേള 'റിബൂട്ട് 24' ആഗസ്റ്റ് 17ന്

Wednesday, Aug 07, 2024
Reported By Admin
Kerala will hold itsbiggest job fair for IT professionals on August 17

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ 'റിബൂട്ട് 24' ആഗസ്റ്റ് 17 ചൊവ്വാഴ്ച കോഴിക്കോട് നടക്കും. 100 ലേറെ കമ്പനികൾ പങ്കെടുക്കുന്ന ഈ മെഗാമേളയിൽ 1500 ലധികം തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെൻററിലാണ് 'റീബൂട്ട് 24' നടക്കുന്നത്. https://reboot.cafit.org.in/ എന്ന ലിങ്കിലൂടെ സൗജന്യമായി തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാം.

മലബാറിലെ ഐടി അവസരങ്ങളെ പൂർണമായും ഉദ്യോഗാർഥികൾക്ക് മുന്നിലെത്തിക്കുകയാണ് ഐടി തൊഴിൽ മേളയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. ഐടി ഡെസ്റ്റിനെഷനെന്ന നിലയിൽ കോഴിക്കോടിൻറെ വിഭവശേഷി ഐടി ആവാസവ്യവസ്ഥയ്ക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളിലും ആശാവഹമായ പ്രതികരണമാണ് തൊഴിൽ മേളയ്ക്ക് ലഭിച്ചതെന്ന് കാഫിറ്റ് പ്രസിഡൻറ് അബ്ദുൾ ഗഫൂർ കെ വി പറഞ്ഞു. തൊഴിൽ മേളയ്ക്ക് പുറമെ ബിടുബി അവസരങ്ങളും ഉണ്ടാകും. ഗൾഫ് മേഖലയിലേക്ക് കൂടുതൽ വാണിജ്യ ബന്ധങ്ങൾ തുറക്കുന്നതിന് വേണ്ടിയുള്ള സാധ്യതകളും മെഗാമേളയിൽ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഗവ. സൈബർ പാർക്കിനെ കൂടാതെ യുഎ സൈബർപാർക്ക്, കിൻഫ്ര ഐടി പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങി വിവിധ പാർക്കുകളിൽ നിന്നുള്ള കമ്പനികൾ മേളയി പങ്കെടുക്കും.

ഫ്യൂച്ചറ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, ഇ-സ്റ്റോർ, ടിക്കറ്റ് ഫോർ ഇവൻറ്സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.