Sections

കേരളം ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി മാറും; ആരോഗ്യമന്ത്രി

Sunday, Jun 11, 2023
Reported By admin
kerala

ഇതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്


കേരളം ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് ആര്യോഗ്യമന്ത്രി വീണാ ജോർജ്. പുതുശേരിഭാഗം ക്ഷീരോൽപാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായവും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഭാസുരാംഗൻ ചടങ്ങിൽ ക്ഷീരകർഷകരെ ആദരിച്ചു.

ക്ഷീര കർഷകയായ ലാലി പി മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും, കെട്ടിടത്തിന് 1 ലക്ഷം രൂപയും, കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, റിവോൾവിങ് ഫണ്ട് 3 ലക്ഷം രൂപ, ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമ നിധിക്കായി 74,100 രൂപ തുടങ്ങി മിൽമ മേഖല യൂണിയൻ ധനസഹായം അനുവദിച്ചതായി ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി അറിയിച്ചു. ചടങ്ങിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് എഴുതിയ 'ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.

സമൂഹത്തിന് ക്ഷീര കർഷകർ നൽകുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളിൽ വരുന്ന മാറ്റങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട് വന്യജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നൽകി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സർക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നത്. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. കൂട്ടായ സഹകരണത്തോടെ ക്ഷീര സംഘവും മിൽമയും, മുംബൈ മലയാളികളും, വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് പശുക്കൾ നഷ്ടപ്പെട്ട ക്ഷീര കർഷകരെ ചേർത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ പിന്തുണയും പ്രവർത്തനവും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.